ഇൻകാസ് കണ്ണൂർ രക്തദാന ക്യാമ്പ്
text_fieldsഇൻകാസ് ഒ.ഐ.സി.സി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി രക്തദാന ക്യാമ്പിലെ സർട്ടിഫിക്കറ്റ്
എ.പി. മണികണ്ഠൻ കൈമാറുന്നു
ദോഹ: ഇൻകാസ് ഒ.ഐ.സി.സി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി മുൻ നേതാക്കളായ പി.കെ. സുലൈമാൻ, റഹിം റയാൻ എന്നിവരുടെ അനുസ്മരണാർഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദാ മെഡിക്കൽ സെന്റർ, റേഡിയോ മലയാളം എന്നിവരുമായി സഹകരിച്ച് ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽവെച്ച് നടന്ന ക്യാമ്പിൽ 150 ഓളം പേർ രക്തം ദാനം നൽകി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, മാനേജ്മെന്റ് കമ്മിറ്റി അംഗം പ്രദീപ് പിള്ള, ഇൻകാസ് മുതിർന്ന നേതാക്കളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കെകൂറ്റ്, ജോൺ ഗിൽബർട്ട്, സിദ്ദീഖ് പുറായിൽ, ഷാനവാസ് ഷെരാട്ടൻ, ബഷീർ തുവാരിക്കൽ, ശ്രീജിത്ത് സദാശിവൻ നായർ എന്നിവരും, യൂത്ത് വിങ്, ജില്ല കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
15 തവണ തുടർച്ചയായി പ്ലേറ്റ് ലെറ്റ് ദാനം ചെയ്ത സഫീർ കരിയാടിനെ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് മെമന്റോ നൽകി ആദരിച്ചു.
ജില്ല പ്രസിഡന്റ് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി പിയാസ് മാച്ചേരി, ട്രഷറർ അഭിഷേക് മാവിലായി, രക്തദാന ക്യാമ്പ് കൺവീനർ ശിവാനന്ദൻ കൈതേരി, ജംനാസ് മാലൂർ, സന്തോഷ് ജോസഫ്, മുഹമ്മദ് എടയ്യന്നൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

