ഇന്‍കാസ് കണ്ണൂര്‍ ജില്ല ഭാരവാഹികൾ
text_fieldsഷമീർ മട്ടന്നൂർ (പ്രസിഡൻറ്), പിയാസ് മാച്ചേരി (ജനറല്‍ സെക്രട്ടറി), അഭിഷേക് മാവിലായി (ട്രഷറർ)
ദോഹ: ഇന്‍കാസ് ഒ.ഐ.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി ഭാരവാഹികളായി ഷമീർ മട്ടന്നൂർ (പ്രസിഡൻറ്), പിയാസ് മാച്ചേരി (ജനറല്‍ സെക്രട്ടറി), ജംനാസ് യൂസഫ് മാലൂർ, സന്തോഷ് ജോസഫ് (വൈസ് പ്രസിഡൻറുമാർ), അഭിഷേക് മാവിലായി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ജോ. സെക്രട്ടറിമാര്‍: മുഹമ്മദ് എടയന്നൂർ, സഫീർ കരിയാട്, ശിവാനന്ദൻ കൈതേരി,എ.വി. സുനിൽ കുമാർ. ജോ. ട്രഷറർ റഷീദ് കടവത്തൂർ. ഓൾഡ് ഇന്ത്യൻ ഐഡിയൽ സ്കൂളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് എം.പി. ശ്രീരാജ് അധ്യക്ഷത വഹിച്ചു. സഞ്ജയ് രവീന്ദ്രൻ പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് നിയാസ് ചെരിപത്ത്, ജനറൽ സെക്രട്ടറി നിഹാസ് കോടിയേരി, മുൻ ജില്ല പ്രസിഡൻറുമാരായ സുരേഷ് കരിയാട്, അനീഷ് ബാബു മുഴപ്പിലങ്ങാട്, മുൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് അച്ചോത്ത് സംസാരിച്ചു. റഷീദ് കടവത്തൂർ നന്ദി പറഞ്ഞു.

