ദോഹ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31ാമത് രക്തസാക്ഷിത്വ ദിനാചരണം ഖത്തർ ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ജില്ല പ്രസിഡന്‍റ് ജയപാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുനീർ പള്ളിക്കൽ സ്വാഗതം പറഞ്ഞു. ഇൻകാസ് നേതാക്കളായ കെ.വി. ബോബൻ, ഡേവിസ് ഇടശ്ശേരി, ബഷീർ തൂവാരിക്കൽ, ആഷിഖ് അഹമ്മദ്, സിദ്ദിഖ് മലപ്പുറം, എബ്രഹാം ജോസഫ്, കമാൽ കല്ലാത്തയിൽ, പ്രദീപ് പിള്ള, ഷിബു സുകുമാരൻ, വിഷ്ണുനാരായൺ, ഫൈസൽ, അജീഷ് ദാസ് വടക്കിൻകര എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. സൈഫുദ്ദീൻ പാങ്ങോട് നന്ദി പറഞ്ഞു.