സാം കുരുവിളക്ക് ഇന്‍കാസ് യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിളക്ക് ഇന്‍കാസ് ഖത്തർ
നൽകിയ യാത്രയയപ്പ് പരിപാടിയിൽനിന്ന്
ദോഹ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന, ഇൻകാസ് ഖത്തർ സ്ഥാപക നേതാവ് സാം കുരുവിള വിളനിലത്തിന് ഖത്തർ ഇൻകാസ് യാത്രയയപ്പ് നൽകി.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളും, ഇൻകാസിനെ വളർത്തിയെടുക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചടങ്ങ് ഖത്തർ ഇൻകാസ് മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ മൊമന്റോ സമർപ്പിച്ചു.
ഇൻകാസ് ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഉപദേശക സമിതി മെംബർമാരായ സുരേഷ് കരിയാട്, ബഷീർ തുവരിക്കൽ, അഹദ് മുബാറക് എന്നിവർ സംസാരിച്ചു. സാം കുരുവിള ഇൻകാസിനൊപ്പമുള്ള തന്റെ ദീർഘകാല പ്രവർത്തനാനുഭവങ്ങൾ പങ്കുവെച്ചു.
ഇൻകാസ് ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി ഫാസിൽ ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

