ഇൻകാസ് എറണാകുളം വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ജേതാക്കള് മുഖ്യാതിഥിക്കൊപ്പം
ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം ‘ഇൻസ്പിരേഷൻ 2024’ സംഘടിപ്പിച്ചു. തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് ഷെമീർ പുന്നൂരാൻ അധ്യക്ഷത വഹിച്ചു. ഗലീലിയോ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ജെ. ജയലക്ഷ്മി പുരസ്കാരം വിതരണം ചെയ്തു. വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഖത്തർ സർവകലാശാലയിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കി ഖത്തർ അമീറിൽനിന്ന് സ്വർണ മെഡൽ നേടിയ ജോഷ് ജോൺ ജിജിയെയും ചടങ്ങിൽ ആദരിച്ചു.
ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. തുടർച്ചയായ ഏഴാം വർഷമാണ് ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി സംഘടന അംഗങ്ങളുടെ കുട്ടികളിൽ 10, +2 ക്ലാസുകളിൽ ഉന്നത വിജയം നേടുന്നവരെ ആദരിക്കുന്നത്. ജില്ല ജനറൽ സെക്രട്ടറി പി.ആർ. ദിജേഷ് സ്വാഗതവും, ട്രഷറർ എം.പി. മാത്യു നന്ദിയും പറഞ്ഞു. വിവിധ സംഘടന നേതാക്കൾ, ഇൻകാസ് മണ്ഡലം, ജില്ല നേതാക്കൾ, യൂത്ത് വിങ് നേതാക്കൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

