ഇൻകാസ് എറണാകുളം രക്തദാനക്യാമ്പ്
text_fieldsഇൻകാസ് ഖത്തർ എറണാകുളം ജില്ല രക്തദാനക്യാമ്പ് ഉദ്ഘാടകനായ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാളിന് ഹൈദര്‍ ചുങ്കത്തറ, പി.ആർ. ദിജേഷ് എന്നിവര്‍ ഉപഹാരം നൽകുന്നു
ദോഹ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി അൽഖോർ മാൾ പാർക്കിങ് ഏരിയയിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് എറണാകുളം ജില്ല പ്രസിഡന്റ് പി.ആർ. ദിജേഷ് അധ്യക്ഷനായിരുന്നു.
ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, മറ്റു ഭാരവാഹികളായ വി.എസ്. അബ്ദുൽ റഹ്മാൻ, എം.സി. താജുദ്ദീൻ.
ഷിബു സുകുമാരൻ, ഈപ്പൻ തോമസ്, അഷറഫ് നന്നമുക്ക്, അൽഖോർ മാൾ മാനേജർ ജോഷ്വാ രാജു എന്നിവർ ആശംസകൾ നേർന്നു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, കുൽവിന്ദർ സിങ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഇൻകാസ് വനിത വിങ് ട്രഷറർ അനൂജ റോബിൻ ഉൾപ്പെടെ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ സ്വാഗതവും, ജില്ല ജനറൽ സെക്രട്ടറി ഷിജു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

