ഇൻകാസ് എറണാകുളം ബാഡ്മിൻറൺ സമാപിച്ചു
text_fieldsഎറണാകുളം ഇൻകാസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ സംഘാടകർക്കൊപ്പം
ദോഹ: ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഓപൺ ബാഡ്മിൻറൺ ടൂർണമെൻറിന് സമാപനമായി. മാമൂറയിലെ കേംബ്രിഡ്ജ് സ്കൂൾ ഇൻഡോർ സ്്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി നടത്തിയ ടൂർണമെൻറിൽ വിവിധ വിഭാഗങ്ങളിലായി പലരാജ്യങ്ങളിൽ നിന്നുള്ള 200ഒാളം ടീമുകൾ പങ്കെടുത്തു. ഏഴ് ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച നടന്നു.
ടൂർണമെൻറിെൻറ സമാപന സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് വി.എസ്. അബ്്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ടൂർണമെൻറ് കോർഡിനേറ്റർ ഷംസുദ്ദിൻ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡൻറ് പി.എൻ. ബാബുരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഇന്ത്യൻ സ്പോർട്സ് സെൻറർ മാനേജിങ് കമ്മിറ്റി മെംബർ കെ.വി. ബോബൻ, ഇൻകാസ് നേതാക്കന്മാരായ സമീർ ഏറാമല, ജോപ്പച്ചൻ തെക്കേക്കൂറ്റ്, സിദ്ധിഖ് പുറായിൽ, കെ.കെ. ഉസ്മാൻ,ജോൺ ഗിൽബർട്ട്, സുരേഷ് കരിയാട്, പയ്യഴി ഹാൻസ്രാജ്, ജില്ല ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ എന്നിവർ സംസാരിച്ചു.

