ഇൻകാസ് എറണാകുളം ബാഡ്മിന്റൺ പോസ്റ്റർ പ്രകാശനം
text_fieldsഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം അടൂർ പ്രകാശ് എം.പി നിർവഹിക്കുന്നു
ദോഹ: ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ‘late’ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ജൂൺ 19, 20, 21 തീയതികളിലായി മാമുറയിലെ ക്രേംബ്രിഡ്ജ് സ്കൂളിലാണ് ടൂർണമെന്റ്.
പ്രകാശന ചടങ്ങിൽ ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അനിൽ അടൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുൽ റഹ്മാൻ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ തുടങ്ങിയവർ സംസാരിച്ചു.
ഇൻകാസ് സീനിയർ നേതാക്കളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ.കെ. ഉസ്മാൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഇൻകാസ് ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡന്റ് ഷിബു സുകുമാരൻ, ജനറൽ സെക്രട്ടറിമാരായ ഷെമീർ പൊന്നൂരാൻ, മുനീർ പള്ളിക്കൽ, അഷറഫ് നന്നംമുക്ക്, യു.എം. സുരേഷ്, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, യൂത്ത് വിങ് പ്രസിഡന്റ് സി.ജി. ദീപക്, മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല പ്രസിഡന്റുമാരും ഭാരവാഹികളും സന്നിഹിതരായിരുന്നു. പി.ആർ ദിജേഷ് സ്വാഗതവും റിഷാദ് മൊയ്തീൻ നന്ദിയും പറഞ്ഞു.

