ഇൻകാസ് ജില്ല ഭാരവാഹികൾ
text_fieldsമലപ്പുറം ജില്ല ഭാരവാഹികൾ: പി.സി. നൗഫൽ കട്ടുപ്പാറ (പ്രസി), ജാഫർ കമ്പാല (ജന. സെക്ര), ഇർഫാൻ പകര (ട്രഷ) എറണാകുളം ജില്ല ഭാരവാഹികൾ : ഷഹീൻ മജീദ് (പ്രസി), ജസ്റ്റിൻ ജോൺ
(ജന. സെക്ര),ഹമീദ് (ട്രഷ)
ദോഹ: ഖത്തർ ഒ.ഐ.സി.സി ഇൻകാസ് വിവിധ ജില്ല കമ്മിറ്റികൾ നിലവിൽവന്നു. കെ.പി.സി.സി നിർദേശപ്രകാരമാണ് പുതിയ കമ്മിറ്റികളെ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ല പ്രസിഡന്റ് ആയി പി.സി. നൗഫൽ കട്ടുപ്പാറ, വൈസ് പ്രസിഡന്റ് ചാന്ദിഷ്, അനീസ് വളപുരം ജനറൽ സെക്രട്ടറി ജാഫർ കമ്പാല, ജോയന്റ് സെക്രട്ടറി നിയാസ് കൈപ്പങ്ങൽ, ഷഫീര് നരണിപ്പുഴ, ഹസ്സൻ പൊന്നത്ത്, ട്രഷറർ ഇർഫാൻ പകര എന്നിവരെ തിരഞ്ഞെടുത്തു.
എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റായി ഷഹീൻ മജീദ്, ജനറൽ സെക്രട്ടറിയായി ജസ്റ്റിൻ ജോൺ, ട്രഷററായി ഹമീദ് എന്നിവരെ തിരഞ്ഞെടുത്തു. ജൂട്ടസ് പോൾ ചെയർമാനും പരീത് പിള്ള ആലുവ, അബ്ബാസ് മണിയമ്പാറ എന്നിവർ അംഗങ്ങളായി ഉപദേശകസമിതിയും രൂപവത്കരിച്ചു.
വൈസ് പ്രസിഡന്റുമാർ: സക്കീർ മൈന, നഹാസ് മൂസ, റഷീദ് വാഴക്കാല. സെക്രട്ടറിമാർ: ഷിമ്മി വർഗീസ്, റാഫി എടത്തല, ജോയ് ജോസ് മലയാറ്റൂർ, ഷെബി അബ്ദുൾ സലാം, നവാസ് ആലുവ, ഷനീർ ഷംസു എന്നിവരെ തിരഞ്ഞെടുത്തു.
ഓൾഡ് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജില്ല പ്രവർത്തക കൺവെൻഷനിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മെംബർഷിപ് കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ അംഗത്വവിതരണ ഉദ്ഘാടനം ഗ്ലോബൽ കമ്മിറ്റിയംഗം ജോൺ ഗിൽബർട്ട് നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജൂട്ടസ് പോൾ, നിഹാസ് കോടിയേരി, നാസർ വടക്കേക്കാട്, ജോർജ് അഗസ്റ്റിൻ, ജോയ് പോൾ, ഷഹീൻ മജീദ്, ജസ്റ്റിൻ ജോൺ, ഷംസുദ്ദീൻ ഇസ്മയിൽ, ഹമീദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

