ഷുഹൈബിനെ ഇൻകാസ് അനുസ്മരിച്ചു
text_fieldsഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി ഷുഹൈബ് അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി പ്രസിഡന്‍റ് ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ നാലാം രക്തസാക്ഷിത്വദിനത്തിൽ ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി പ്രസിഡന്‍റ് ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഷുഹൈബിന്‍റെ ഓർമകളും സംഘടനപ്രവർത്തനരംഗത്ത് പുലർത്തിവന്ന നിശ്ചയദാർഢ്യവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാണിച്ച പ്രതിബദ്ധതയും എന്നും പ്രചോദനമായി നിലനിൽക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബി.വി ശ്രീനിവാസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ആരുടെ മുന്നിലും തലതാഴ്ത്താതെ നെഞ്ച് വിരിച്ച് പ്രസ്ഥാനത്തിനുവേണ്ടി നിലനിന്ന സഹോദരനായിരുന്നു ഷുഹൈബ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി പറഞ്ഞു.
കണ്ണൂർ ജില്ല പ്രസിഡന്‍റ് സുദീപ് ജയിംസ്, കെ.എസ്.യു എറണാകുളം ജില്ല സെക്രട്ടറി മിവാ ജോളി തുടങ്ങിയ നേതാക്കളും അനുസ്മരിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് അൻവർ സാദത്ത്, കെ.കെ. ഉസ്മാൻ, സുരേഷ് കരിയാട്, കെ.വി. ബോബൻ, എ.പി. മണികണ്ഠൻ, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയൂർ, അഷ്റഫ് കോഴിക്കോട്, അബ്ദുറഹ്‌മാൻ, ഷമീർ പുന്നൂരാൻ, ഷിബു സുകുമാരൻ, അഷ്റഫ് നന്നംമുക്ക്, ഡേവിസ് ഇടശ്ശേരി, നിയാസ് കൈപ്പങ്ങൽ, മുഹമ്മദ് എടയ്യന്നൂർ, മുബാറക് അബ്ദുൽ അഹദ്, അബ്ദുൽ റഷീദ്, അഭിഷേക് മാവിലായി, സഫീർ കരിയാട്, സജിത് അബ്ദുല്ല എന്നിവർ സംസാരിച്ചു.
ജില്ല പ്രസിഡന്‍റ് ശ്രീരാജ് എം.പി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറർ സഞ്ജയ് രവീന്ദ്രൻ നന്ദിയും പറഞ്ഞു.