ഇൻകാസ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു
text_fieldsഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടി
ദോഹ: യു.ഡി.എഫ് നേതൃത്വത്തിൽ കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിലും മലപ്പുറം ജില്ലക്ക് നാല് മന്ത്രിസ്ഥാനം ലഭിച്ചതിലും സന്തോഷം പങ്കുവെച്ച് ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടി നടത്തി. തുമാമ മാളിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു.
ഇൻകാസ് കൊല്ലം ജില്ലയിലെ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയിക്കുള്ള സമ്മാനദാനവും നടന്നു. വിജയിയായ അനിൽ ജോസഫിന് ജിമാക്സ് ഡയറക്ടർ ഫൈസൽ റസാക്ക് സമ്മാനം കൈമാറി. ചടങ്ങിൽ ജില്ല പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാഫർ കമ്പാല, സലീം എടശ്ശേരി, നിയാസ് കൈപ്പങ്ങൽ, വസീം, രജീഷ്, ബാബു, ജാബിർ, നിഷാദ്, ശരത് കോട്ടക്കൽ, സൈതാലി വെളിയൻകോട് എന്നിവർ സംസാരിച്ചു. ദോഹ: നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കേരളത്തിലും കൊല്ലം ജില്ലയിയും ഉണ്ടായ ഉജ്ജ്വല വിജയം ഖത്തർ ഇൻകാസ് കൊല്ലം ജില്ലാ നേതാക്കൾ മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആഘോഷിച്ചു. പരിപാടിക്കിടയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വിഡിയോ കോൺഫറൻസിലൂടെ പ്രവത്തർകരെ അഭിവാദ്യം ചെയ്തു. ദോഹയിൽ നടന്ന ചടങ്ങിന് ജില്ലയിലെ സീനിയർ നേതാകളായ പ്രദീപ് പിള്ള, ജോയ് പോച്ചവിളയിൽ, നൗഷാദ് കരിക്കോട്, ഷാജി കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. സജീദ് താജുദീൻ, മോൾസി മാത്യു, സജീബ് കരുനാഗപ്പള്ളി, അഭിലാഷ്, ജേക്കബ്, ജോജി കുളത്തുപ്പുഴ, മഞ്ജുനാഥ് ശൂരനാട്, പ്രഭു, ഷാജഹാൻ കൂട്ടിക്കട, ഇഖ്ബാൽ, രാജീവ് ചാണ്ടി, ശരത്, സൈമൺ, അമല ജോയ് എന്നിവർ സംസാരിച്ചു. ദോഹ: യു.ഡി.എഫ് സർത്താർ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റതിൽ കൊല്ലം ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ ആഘോഷിച്ചു. നേതാക്കളായ ഹാഷിം അപ്സര, നിഷാദ് നിസാർ കൊട്ടാരക്കര, നിഷാന്ത്, അനീസ്, കൃഷ്ണേഷ്, ഷിബു, റാഫി, മുഹമ്മദ് ഷാ, അനിൽ കുണ്ടറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

