ഇൻകാസ് രക്തദാന ക്യാമ്പ്
text_fieldsരക്തദാനക്യാമ്പ് നടത്തിയ ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി അംഗങ്ങൾ ഹമദ് ബ്ലഡ് ഡോണർ സെൻറർ സാക്ഷ്യപത്രം സ്വീകരിച്ചപ്പോൾ
ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി ദോഹയിലെ ഹമദ് ബ്ലഡ് ഡോണർ സെൻററിൽ രക്തദാന ക്യാമ്പ് നടത്തി. 200 ഓളം പേർ പങ്കെടുത്തു.ജില്ല പ്രസിഡൻറ് വി.എസ്. അബ്ദുറഹ്മാൻ, ജന. സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ പി.ആർ. ദിജേഷ്, ഭാരവാഹികളായ നവാസ് അലി, എം.പി. മാത്യു, കെ.ബി. ഷിഹാബ്, ഷാഹിൻ മജീദ്, ഷിജു കുര്യാക്കോസ്, ഷംസുദ്ദീൻ ഇസ്മയിൽ, ജയ്സൻ മണവാളൻ, ബിനു പീറ്റർ, ജോയി പോൾ, ജസ്റ്റിൻ ജോൺ, ബ്രിൽജോ മുല്ലശ്ശേരിൽ, മഞ്ജുഷ ശ്രീജിത്ത്, എൽദോ എബ്രഹാം, ജീവൻ മുണ്ടാടൻ, റിഷാദ് മൊയ്തീൻ, എം.എം. മൂസ, സാക്കിർ മൈന, അബ്ദുറസാഖ്, റെനീഷ് കെ. ഫെലിക്സ്, സിറിൾ ജോസ്, അൻവർ അബ്ദുല്ല, ഡാൻ തോമസ്സ്, ഫഹദ് അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികം പ്രമാണിച്ച്, ഇന്ത്യൻ കൾച്ചറൽ സെൻററിൻെറ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയോട് സഹകരിച്ചായിരുന്നു ക്യാമ്പ്.
ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, മാനേജിങ് കമ്മിറ്റി അംഗം അനീഷ് ജോർജ് മാത്യു, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, വൈസ് പ്രസിഡൻറ് വിനോദ് വി. നായർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇർഫാൻ അൻസാരി, ദിനേഷ് ഗൗഡ, കുൽദീപ് കൗർ ബഹൽ, ഐ.എസ്.സി ജനറൽ സെക്രട്ടറി ടി.എസ്. ശ്രീനിവാസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സഫീറുറഹ്മാൻ, ജോൺ ദേസ, അനിൽ ബോലൂർ, കെ.വി. ബോബൻ, എ.പി. മണികണ്ഠൻ, ജൂട്ടസ് പോൾ, അബ്ദുറഊഫ് കൊണ്ടോട്ടി, ഷാനവാസ്, ഇ.പി. അബ്ദുറഹ്മാൻ, കെ.ആർ. ജയരാജ്, ഇൻകാസ് ഒ.ഐ.സി.സി ഗ്ലോബൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ.കെ. ഉസ്മാൻ, സുരേഷ് കരിയാട്, ജോൺ ഗിൽബർട്ട്, മുഹമ്മദലി പൊന്നാനി, ഡേവിസ് ഇടശ്ശേരി, അൻവർ സാദത്ത്, ഹൈദർ ചുങ്കത്തറ, സിറാജ് പാലൂർ, നിയാസ് ചേരിപ്പത്ത്, കരീം നടക്കൽ, മനോജ് കൂടൽ, ബി.എം. ഫാസിൽ, നിഹാസ് കൊടിയേരി, ഷിബു കല്ലറ, ആരിഫ് പയന്തോങ്ങിൽ, ടി.പി. റഷീദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

