ഇൻകാസ് അവാർഡ് വിതരണവും സ്വീകരണവും
text_fieldsഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ ഭാരവാഹികൾക്ക് സ്വീകരണം നൽകിയപ്പോൾ
ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി, ഈ വർഷത്തെ വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. 'ഇൻസ്പിരേഷൻ 2020'എന്ന പേരിൽ നടത്തിയ ചടങ്ങിൽ എറണാകുളം ജില്ല കമ്മിറ്റി അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസും പ്ലസ് ടുവും പാസായവർക്കാണ് അവാർഡ് നൽകിയത്. ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസ് വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി.
നേരത്തേ, നാട്ടിലുള്ള കുട്ടികൾക്ക് കോതമംഗലം മുവാറ്റുപുഴ മേഖലയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും പറവൂർ മേഖലയിൽ അഡ്വ. വി.ഡി. സതീശൻ എം.എൽ.എയും പെരുമ്പാവൂർ മേഖലയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ആലുവ മേഖലയിൽ അൻവർ സാദത്ത് എം.എൽ.എയും അവാർഡുകൾ വിതരണം ചെയ്തിരുന്നു.
ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മോഹൻ തോമസിനേയും മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട, ഇൻകാസ് മുൻ ജില്ല പ്രസിഡൻറ് കെ.വി. ബോബനെയും ആദരിച്ചു. ഈ വർഷത്തെ പ്രവാസി സമ്മാൻ അവാർഡ് ജേതാവായ ഡോ. മോഹൻ തോമസിനെ കെ.വി. ബോബൻ പൊന്നാടയണിയിച്ചു.
ജില്ല ആക്ടിങ് പ്രസിഡൻറ് വി.എസ്. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഡേവിസ് ഇടശ്ശേരി, ജോൺ ഗിൽബർട്ട്, ജൂട്ടാസ് പോൾ, കെ.ബി. ഷിഹാബ്, ഷെമീർ പുന്നൂരാൻ, ഷംസുദ്ദീൻ ഇസ്മയിൽ, പി.ആർ. ദിജേഷ് തുടങ്ങിയവർ സംസാരിച്ചു.
ആസ്റ്റർ മെഡിക്കൽ സെൻററുമായി സഹകരിച്ച് അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഡിസ്കൗണ്ട് കാർഡുകളുടെ വിതരണം ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ റെജിൽ ജേക്കബ് നിർവഹിച്ചു.
ജില്ല കമ്മിറ്റി അംഗങ്ങളായ ഷിജു കുര്യാക്കോസ്, എം.പി. മാത്യു, ജയ്സൺ മണവാളൻ, ടി.പി. റഷീദ്, റഷീദ് വാഴക്കാല, സാക്കിർ മൈന, റിഷാദ് മൊയ്തീൻ, ആൻറു തോമസ്, ഷെമീം ഹൈദ്രോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.