Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.സി.സിക്കെതിരെ...

ഐ.സി.സിക്കെതിരെ ഇൻകാസ്: തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം ദുരൂഹം

text_fields
bookmark_border
ഐ.സി.സിക്കെതിരെ ഇൻകാസ്:  തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം ദുരൂഹം
cancel
Listen to this Article

ദോ​ഹ: ഖ​ത്ത​ർ ഇ​ൻ​കാ​സ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​ന:​സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ പ്ര​ഖ്യാ​പി​ച്ച ​ഭാ​ര​വാ​ഹി പ​ട്ടി​ക ത​ള്ളി, ഏ​ക​പ​ക്ഷീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെൻറ​ർ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ൻ​കാ​സ്​ ക​മ്മി​റ്റി. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഐ.​സി.​സി നി​യ​മാ​വ​ലി​യി​ൽ എ​വി​ടെ​യും പ​റ​യാ​ത്ത വ​കു​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​ൻ​കാ​സി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും, തീ​രു​മാ​ന​ത്തി‍െൻറ നി​യ​മ​സാ​ധു​ത ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഐ.​സി.​സി​യി​ൽ അ​ഫി​ലി​യേ​റ്റ​ഡ് ചെ​യ്ത ഭൂ​രി​ഭാ​ഗം സം​ഘ​ട​ന​ക​ളി​ൽ പ​ല​തും കാ​ല​ങ്ങ​ളാ​യി ഇ​ല​ക്ഷ​ൻ ന​ട​ത്തു​ക​യോ, അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ക​യോ ചെ​യ്യാ​ത്ത​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള സം​ഘ​ട​ന​ക​ളി​ൽ എ​ത്ര എ​ണ്ണ​ത്തി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ത്തി ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ചു​വെ​ന്ന് അ​റി​യാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഐ.​സി.​സി​യി​ൽ നി​ന്നും ഇ​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലാ​ണ്​ ഇ​പ്പോ​ഴ​ത്തേ​ത്. എ​ല്ലാ​വ​ർ​ഷ​വും ഫീ​സ് ന​ല്കി അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഇ​ൻ​കാ​സ്. ഇ​ല​ക്ഷ​ൻ ന​ട​ത്തി​യോ, അ​ല്ലെ​ങ്കി​ൽ ജി​ല്ല ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഐ​ക​ക​േ​ണ​ഠ്യ​ന ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ചോ ഐ.​സി.​സി​യെ അ​റി​യി​ക്കാ​റു​മു​ള്ള​താ​ണ്.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ത്ത് ഐ​ക​ക​േ​ണ​ഠ്യ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് മാ​തൃ​സം​ഘ​ട​ന​യു​ടെ അ​നു​മ​തി​യോ​ടെ 2022-2024 കാ​ല​യ​ള​വി​ലെ ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക ഐ.​സി.​സി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. പ്ര​സ്തു​ത ലി​സ്റ്റ്​ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​തി​നെ നി​രാ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഒ​ര​റി​യി​പ്പും ന​ല്കാ​തെ വ​ള​രെ തി​ടു​ക്ക​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​ത് ദൂ​രൂ​ഹ​മാ​​ണ്​ -ഇ​ൻ​കാ​സ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ത്ത​തും അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാ​ത്ത​തു​മാ​യ സം​ഘ​ട​ന​ക​ളു​ടെ​മേ​ൽ പോ​ലും നി​യ​മ​പ​ര​മാ​യ ഒ​രു ന​ട​പ​ടി​ക്കും മു​തി​രാ​തെ, ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​റി​ലെ പ്ര​വാ​സ സ​മൂ​ഹ​ത്തി​ന് എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​കാ​സി‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് നി​ർ​വ​ഹി​ച്ച സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും മാ​തൃ​സം​ഘ​ട​നാ നേൃ​തൃ​ത്വ​വും സ​മീ​ർ ഏ​റാ​മ​ല​യോ​ട് തു​ട​രാ​നാ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും യോ​ഗം വ്യ​ക്​​ത​മാ​ക്കി.

ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്ക്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ നേ​താ​ക്ക​ളാ​യ ജോ​ൺ ഗി​ൽ​ബ​ർ​ട്ട്, നാ​സ​ർ വ​ട​ക്കേ​ക്കാ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, വി​പി​ൻ മേ​പ്പ​യൂ​ർ, മ​നോ​ജ് കൂ​ട​ൽ, ക​രീം ന​ട​ക്ക​ൽ, ന​ഹാ​സ് കൊ​ടി​യേ​രി, പ്ര​ദീ​പ് കൊ​യി​ലാ​ണ്ടി, മു​സ്ത​ഫ ഈ​ണം, ഫാ​സി​ൽ വ​ട​ക്കേ​ക്കാ​ട്, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, നൗ​ഷാ​ദ് ടി.​കെ, വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ഹ​രി​കു​മാ​ർ, ശ്രീ​രാ​ജ്, ആ​ൽ​ബ​ർ​ട്ട്, അ​ഷ്റ​ഫ് വ​ട​ക​ര, സ​ലീം ഇ​ട​ശ്ശേ​രി, ജോ​ർ​ജ് കു​രു​വി​ള, മ​ധു ചാ​വ​ക്കാ​ട്, ജോ​യ് പോ​ൾ, ജി​ജോ ഇ​ടു​ക്കി, അ​രു​ൺ കു​മാ​ർ, സാ​ബു സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് സ്വാ​ഗ​ത​വും ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി.​സി.​സി​യു​ടെ പു​നഃ​സം​ഘ​ട​നാ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ 200ൽ ​ഏ​റെ പ​രാ​തി​ക​ൾ ല​ഭി​ച്ച​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഐ.​സി.​സി ഇ​ൻ​കാ​സ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ൺ 23നാ​ണ്​ 2020 ഡി​സം​ബ​ർ 30ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IncasElection announcementICC:
News Summary - Incas against ICC: Election announcement a mystery
Next Story