Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോബിൾ സ്കൂളിൽ വിദ്യാർഥി കൗൺസിൽ ഉദ്ഘാടനം

text_fields
bookmark_border
നോബിൾ സ്കൂളിൽ വിദ്യാർഥി കൗൺസിൽ ഉദ്ഘാടനം
cancel
camera_alt

നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി കൗ​ൺ​സി​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ

Listen to this Article

ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂളിലെ പുതിയ അധ്യയന വർഷത്തെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി സ്കൂൾ ലീഡർ, വിവിധ ഹൗസുകളുടെ പ്രധാനികൾ എന്നിവരടങ്ങുന്ന വിദ്യാർഥി കൗൺസിലിന്റെ ഉദ്ഘാടനം നോബിൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.

സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ്‌മോൻ ജോയ് സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പൽ ഷിബു അബ്ദുറഷീദ് സ്കൂൾ വിദ്യാർഥി കൗൺസിൽ ഉദ്ഘാടനം നിർവഹിച്ചു. കായികവിഭാഗം മേധാവി സരിൽ രാജ്, അഞ്ജു, ജോയ്‌സ് മാനുവൽ, ആന്റണി ജർമൻസ് എന്നിവർ നേതൃത്വം നൽകി. ഹെഡ് ഓഫ് സെക്ഷൻ നിസാർ, നോബിൾ സ്കൂൾ സി.സി.എ കോഓഡിനേറ്റർ മുഹമ്മദ് ഹസ്സൻ എന്നിവർ സന്നിഹിതരായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ (സി.സി.എ) ഷിഹാബുദ്ദീൻ നന്ദി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inauguration of Student Council at Noble School
Next Story