'ക്വിഖ്' അംഗത്വ കാർഡ് വിതരണ ഉദ്ഘാടനം
text_fieldsക്വിഖ് അംഗത്വകാർഡ് ഐ.സി.സി പ്രസിഡന്‍റ് പി.എന്‍. ബാബുരാജനും ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാനും പ്രകാശനം ചെയ്ത ശേഷം ഭാരവാഹികൾക്കൊപ്പം
ദോഹ: ഒറ്റ കാര്‍ഡിലൂടെ അംഗങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേരള വുമണ്‍സ് ഇനിേഷ്യറ്റിവ് ഖത്തറിന്‍റെ (ക്വിഖ്) അംഗത്വ കാര്‍ഡ് വിതരണ ഉദ്ഘാടനം നടന്നു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററിലെ (ഐ.സി.സി) മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി പ്രസിഡന്‍റ് പി.എന്‍.ബാബുരാജനും ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്‍റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്‍റ് സിയാദ് ഉസ്മാനും ചേര്‍ന്ന് അംഗത്വ കാര്‍ഡ് പ്രകാശനം ചെയ്തു. ക്വിഖ് പ്രസിഡന്‍റ് സറീന അഹദ് അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍റര്‍ മാനേജിങ് കമ്മിറ്റി അംഗം കെ.വി ബോബന്‍, ഐ.സി.സി മുന്‍പ്രസിഡന്‍റ് എ.പി. മണികണ്ഠന്‍ എന്നിവര്‍ അംഗങ്ങള്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തകൻ അഹദ് മുബാറക്, ക്വിഖ് പേട്രണ്‍ ശ്രീദേവി ജോയ്, ജനറല്‍ സെക്രട്ടറി അഞ്ജു ആനന്ദ്, ആക്ടിങ് പ്രസിഡന്‍റ് ബിനി വിനോദ്, കൗണ്‍സില്‍ അംഗം പൂജ എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
അംഗങ്ങള്‍ക്ക് ആശുപത്രി ചികിത്സ മുതല്‍ കാര്‍ ഇന്‍ഷുറന്‍സ് വരെയുള്ള വിവിധ മേഖലകളില്‍ നല്ലൊരു ശതമാനം ഡിസ്‌കൗണ്ട് നല്‍കി കൊണ്ടുള്ളതാണ് അംഗത്വ കാര്‍ഡ്. ക്വിക്ക് അംഗത്വ കാര്‍ഡിലെ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് അംഗങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ദോഹയിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികളിലെ ചികിത്സ സേവനങ്ങള്‍ക്ക് പുറമേ, പത്തിലധികം വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിസ്‌കൗണ്ടുകളാണ് ലഭിക്കു