യു.എന്‍ ഡവലപ്മെൻറ് പ്രോഗ്രാം ഓഫിസ് ഖത്തറിൽ
text_fieldsഖത്തറിൽ യു.എന്‍ ഡവലപ്മെൻറ് പ്രോഗ്രാം ഓഫിസ് തുറക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തറില്‍ യു.എന്‍ ഡവലപ്മെൻറ് പ്രോഗ്രാമിനുള്ള ഓഫിസ് തുറക്കുന്നതിന് കരാര്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്്ട്ര സഭയുടെ ഖത്തറിെൻറ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ഉൽയ അഹമ്മദ് ബിന്‍ സെയ്ഫ് ആൽഥാനി ഖത്തറിനുവേണ്ടി കരാറില്‍ ഒപ്പുവെച്ചു. യു.എന്‍.ഡി.പി അഡ്മിനിസ്ട്രേറ്റര്‍ അച്ചിം സ്റ്റെയിനറാണ് യു.എന്‍.ഡി.പിയെ പ്രതിനിധാനംചെയ്ത് ഒപ്പുവെച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള വികസന പരിപാടികളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനും പൊതുതാൽപര്യമുള്ള മേഖലകളില്‍ സഹകരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിനും ദോഹ ആസ്ഥാനമായി ഓഫിസ് സ്ഥാപിക്കാനാണ് കരാര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.