ശൂറാ കൗൺസിൽ: തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രധാനമന്ത്രി
text_fieldsഖത്തർ യൂനിവേഴ്സിറ്റിയിലെ ശൂറാകൗൺസിൽ കാൻഡിഡേറ്റ് കമ്മിറ്റി ആസ്ഥാനത്തെത്തിയ
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്യോഗസ്ഥരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയുന്നു
ദോഹ: ശൂറൗാ കൺസിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസിസ് ആൽഥാനിയുടെ സന്ദർശനം. ഖത്തർ യൂനിവേഴ്സിറ്റിയിലെ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് കേന്ദ്ര ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരിൽനിന്നും മറ്റും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിെൻറ സ്ഥാനാർഥി കമ്മിറ്റിയിലെ നടപടിക്രമങ്ങൾ അദ്ദേഹം വിലയിരുത്തി. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന സ്ഥാനാർഥി രജിസ്ട്രേഷൻ നടപടികളും സംവിധാനങ്ങളും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കും സംഘത്തിനും മുമ്പാകെ വിശദീകരിച്ചു.
22 മുതൽ 26 വരെയാണ് സ്ഥാനാർഥി രജിസ്ട്രേഷൻ. പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ, ശൂറാ കൗൺസിൽ സൂപ്പർവൈസറി കമ്മിറ്റി, എക്സിക്യൂട്ടിവ് കമ്മിറ്റി ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു. ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടർ രജിസ്ട്രേഷൻ പൂർത്തിയായ ശേഷം, പട്ടിക സംബന്ധിച്ച് പരാതികൾക്കും ആക്ഷേപങ്ങൾക്കുമുള്ള സമയമാണിത്. 12ന് അവസാനിക്കേണ്ടിയിരുന്ന തിരുത്തൽ നടപടികൾ ഒരാഴ്ച കൂടി നീട്ടി നൽകിയിരുന്നു. അന്തിമ വോട്ടർ പട്ടിക 22ന് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

