Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖത്തറിൽ കുട്ടികൾക്ക്​ ഓൺലൈൻ ക്ലാസ്​ മാത്രം മതിയെന്നത്​ രക്ഷിതാക്കൾക്ക്​ തീരുമാനിക്കാം
cancel
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കുട്ടികൾക്ക്​...

ഖത്തറിൽ കുട്ടികൾക്ക്​ ഓൺലൈൻ ക്ലാസ്​ മാത്രം മതിയെന്നത്​ രക്ഷിതാക്കൾക്ക്​ തീരുമാനിക്കാം

text_fields
bookmark_border

ദോഹ: അടുത്ത ആഴ്​ച മുതൽ രക്ഷിതാക്കൾക്ക്​ കുട്ടികളുടെ പഠനകാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രക്ഷിതാക്കൾക്ക്​ വേണമെങ്കിൽ തങ്ങളു​െട കുട്ടികൾക്ക്​ ഓൺലൈൻ ക്ലാസ്​ മാത്രം മതിയെന്ന്​ തീരുമാനിക്കാനുള്ള അവസരമാണ്​ കൈവന്നിരിക്കുന്നത്​.

നേരിട്ട്​ സ്​കൂളിലെത്തിയുള്ള പഠനരീതിയും തെരഞ്ഞെടുക്കാം. രണ്ടിൽ ഏതെങ്കിലും ഒന്ന്​ തെരഞ്ഞെടുക്കാനുള്ള അവസരം രക്ഷിതാക്കൾക്കുണ്ടാവും. അടുത്ത ആഴ്​ച മുതലാണ്​ ഈ സൗകര്യം നടപ്പാകുകയെന്നും അധികൃതർ പറഞ്ഞു. കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ ഭാഗമായി സ്​കൂളുകൾ വീണ്ടും തുറന്ന സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ്​ പുതിയ തീരുമാനം.

അതേസമയം സ്​കൂളുകളിൽ നിലവിലെ പഠനരീതി തുടരും. ഓൺലൈൻ, നേരിട്ടുള്ള ക്ലാസ്​ റൂം പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയാണ്​ തുടരുക. 30 ശതമാനം കുട്ടികൾ മാത്രമേ സ്​കൂളിൽ എത്തേണ്ടതുള്ളൂ.

ത​െൻറ മക്കൾക്ക്​ പൂർണമായും ഓൺലൈൻ ക്ലാസ്​ മാത്രം മതിയെന്ന്​ വേണമെങ്കിൽ രക്ഷിതാക്കൾക്ക്​​ തീരുമാനിക്കാം. എന്നാൽ, ഏറെ ശ്രദ്ധയോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്ന്​ അധികൃതർ രക്ഷിതാക്കളോട്​ ആവശ്യ​െപ്പട്ടു. കാരണം ഇത്​ അന്തിമമായ തീരുമാനമായിരിക്കും.

കാരണം സ്​കൂളുകൾക്കും മന്ത്രാലയത്തിനും ഇതിനായി ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്​. എല്ലാ സ്​കൂളുകളും സുരക്ഷിതമാണ്​. കോവിഡ്​ സ്​ഥിരീകരിച്ച ചില സ്​കൂളുകളിൽ എല്ലാപ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സ്​കൂൾ തുറന്ന്​ ഇതുവരെ ആകെ 0.2 ശതമാനത്തിൽ താഴെ കുട്ടികൾക്കും അധ്യാപകർക്കും മാത്രമേ കോവിഡ്​ പോസിറ്റീവ്​ ആയിട്ടുള്ളൂവെന്ന്​ കോവിഡ്​ നാഷനൽ സ്​ട്രാറ്റജിക്​ ഗ്രൂപ്പ്​ തലവൻ ഡോ. അബ്​ദുൽലത്തീഫ്​ അൽ ഖാൽ പറഞ്ഞു.

ഖത്തർ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്​ടാവ്​ മുഹമ്മദ്​ അൽ ബഷ്​രിയും കോവിഡ്​ നാഷനൽ സ്​ട്രാറ്റജിക്​ ഗ്രൂപ്പ്​ തലവൻ ഡോ. അബ്​ദുല്ലത്തീഫ്​ അൽ ഖാലും വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

സിനിമ തിയറ്ററിൽ 30 ശതമാനം പേർക്ക്​ പ്രവേശനം

ചൊവ്വാഴ്​ച മുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ നാലാംഘട്ടത്തി​െൻറ രണ്ടാംപാദം രാജ്യത്ത്​ തുടങ്ങും. ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അധികൃതരാണ്​ ഇക്കാര്യം വാർത്തസമ്മേളനത്തിൽ അറിയിച്ചത്​.

ചൊവ്വാഴ്​ച മുതൽ സിനിമ തിയറ്ററുകൾക്ക്​ 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കണം. 8 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാത്രമേ പ്രവേശനം നൽകാവൂ.

അതേസമയം ജിംനേഷ്യങ്ങൾക്കും ഹെൽത്ത്​ ക്ലബുകൾക്കും നേരത്തേ അനുവദിച്ചിരുന്ന സന്ദർശകരു​െട ശതമാനത്തിൽ കുറവ്​ വരുത്തിയിട്ടുണ്ട്​. ഇത്തരം സ്​ഥാപനങ്ങളിൽ 30 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarcinema theatreonline class
News Summary - In Qatar, parents can decide if online classes are enough for their children
Next Story