Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ സ്വകാര്യ...

ഖത്തറിൽ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്​ ടെസ്​റ്റിന്​ 300 റിയാൽ മതി

text_fields
bookmark_border
ഖത്തറിൽ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്​ ടെസ്​റ്റിന്​ 300 റിയാൽ മതി
cancel

ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ്​ ടെസ്​റ്റിന്​ 300 റിയാൽ മതി. യാത്രാആവശ്യങ്ങളടക്കമുള്ളവക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്താനുള്ള ഫീസ്​ നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8​ വ്യാഴാഴ്​ച മുതല്‍ ഈ നിരക്ക് നിലവില്‍ വരും. ഖത്തറിൽ കോവിഡ്​ രോഗികൾ കൂടിവരുന്ന പശ്​ചാത്തലത്തിൽ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ്​ പരിശോധന നിർത്തലാക്കിയിരുന്നു.

കോവിഡ്​ രോഗലക്ഷണമുള്ളവർക്ക്​ മാത്രമേ നിലവിൽ ഇവിടെ നിന്ന്​ ടെസ്​റ്റ്​ നടത്തുന്നുള്ളൂ. റെഡ്​ക്രസൻറിൻെറ ആശുപത്രികളിൽ നൽകുന്ന സൗജന്യകോവിഡ്​ പരിശോധനയും തൽക്കാലം നിർത്താൻ ആ​േലാചനയുണ്ട്​. യാത്രാആവശ്യങ്ങൾക്കുള്ള ടെസ്​റ്റിന്​ സ്വകാര്യആശുപത്രികളിൽ പോകാനാണ്​ നിർദേശിക്കുന്നത്​.

എന്നാൽ സ്വകാര്യആശുപത്രികളിൽ 500 റിയാൽ വരെയാണ്​ ഫീസ്​ ഈടാക്കിയിരുന്നത്​. ഈ തുകയാണ്​ ഇപ്പോൾ 300 റിയാൽ ആക്കി കുറച്ചിരിക്കുന്നത്​. ഖത്തർ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകാൻ നിലവിൽ മുൻകൂർ കോവിഡ്​ പരിശോധന നിർബന്ധമാണ്​. രാജ്യത്തെ 32 സ്വകാര്യആശുപത്രികൾക്ക്​ കോവിഡ്​ പരിശോധന നടത്താനുള്ള അംഗീകാരമുണ്ട്​.

ഖത്തറിൽ കോവിഡ്​ പരിശോധനയുള്ള സ്വകാര്യആശുപത്രികൾ

അൽ ഇമാദി ആശുപത്രി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക്ക് ആശുപത്രി, അൽ അഹ്​ലി ആശുപത്രി, ക്യൂൻ ആശുപത്രി, ഡോ. മൂപ്പൻസ്​ ആസ്​റ്റർ ആശുപത്രി, മഗ്​രിബി സെൻറർ ഫോർ ഐ–ഇഎൻടി–ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്​റ്റ്ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ ഖാലിദ് അൽ ശൈഖ് അലിസ്​ മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ്​ ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത് കെയർ, കിംസ്​ ഖത്തർ മെഡിക്കൽ സെൻറർ, അലീവിയ മെഡിക്കൽ സെൻറർ, ആസ്​റ്റർ മെഡിക്കൽ സെൻറർ പ്ലസ്​ അൽ മുൻതസ, അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്​ലസ്​ മെഡിക്കൽ സെൻറർ, അൽ തഹ്​രീർ മെഡിക്കൽസെൻറർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്​റ്റർ മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയ്യാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്​റാ പോളി ക്ലിനിക്ക്, വാല്യൂ മെഡിക്കൽ കോംപ്ലക്സ്​, ഏഷ്യൻ മെഡിക്കൽ സെൻറർ എൽ എൽ സി, ഡോ മാഹിർ അബ്ബാസ്​ പോളി ക്ലിനിക്ക്, സിദ്​റ മെഡിസിൻ.ഇൗ കേന്ദ്രങ്ങൾ സാമ്പിളുകൾ ശേഖരിച്ച്​ ഹമദ്​ ലബോറട്ടറികളിലേക്ക്​ അയക്കുകയാണ്​ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test​Covid 19
News Summary - In Qatar, 300 riyals is enough for a Covid test in a private hospital
Next Story