വോളിഖ് ഇൻ ഹൗസ് ടൂർണമെന്റ്: ഉദയൻ ചലഞ്ചേഴ്സ് ജേതാക്കൾ
text_fieldsവോളിഖ് ഇൻഹൗസ് ചാമ്പ്യൻഷിപ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തറിലെ വോളി പ്രേമികളുടെ കൂട്ടായ്മയായ 'വോളിഖ്' ഇൻ ഹൗസ് വോളിബാൾ ടൂർണമെന്റിെൻറ ആദ്യ എഡിഷൻ മത്സരങ്ങൾ സംഘടിപ്പിച്ചു. ആസ്പയർ അക്കാദമിയിൽ ജിമ്മി ഫൈറ്റേഴ്സ്, ഉദയൻ ചലഞ്ചേഴ്സ്, ബാസിത് വാരിയേഴ്സ്, ബല്ലു ബ്രിഗേഡ്സ് എന്നീ പേരുകളിൽ നാല് ടീമുകളിലായി വോളിഖിെൻറ കരുത്തരായ താരങ്ങൾ അണിനിരന്നു. ജാസിം നയിച്ച ഉദയൻ ചലഞ്ചേഴ്സ് അബിനാസിെൻറ നേതൃത്വത്തിൽ ഇറങ്ങിയ ജിമ്മി ഫൈറ്റേഴ്സിനെ കീഴടക്കിയാണ് പപ്പൻ (ടി.ഡി. ജോസഫ്) മെമ്മോറിയൽ റോളിങ് ട്രോഫി കരസ്ഥമാക്കിയത്. ഇന്ത്യൻ സ്പോർട്സ് സെന്റർ ഉപദേശകസമിതി ചെയർമാനും വോളിഖ് മുഖ്യ രക്ഷാധികാരിയുമായ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. മനോജ് കുമാറിെൻറ നേതൃത്വത്തിലുള്ള വോളിഖ് റഫറി പാനൽ കളി നിയന്ത്രിച്ചു. ജേതാക്കൾക്കുള്ള പപ്പൻ സ്മാരക റോളിങ് ട്രോഫി സീനിയർ കളിക്കാരൻ മൊയ്ദീൻ മൂടാടി സമ്മാനിച്ചു.

