പാരമ്പര്യ അർബുദം തിരിച്ചറിയൽ: സ്വീകാര്യത നേടി എച്ച്.എം.സി ക്ലിനിക്
text_fieldsദോഹ: പാരമ്പര്യമായി ബാധിക്കുന്ന അർബുദത്തെ തിരിച്ചറിയാനായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) സ്ഥാപിച്ച ഹെറിഡിറ്റി ആൻഡ് ഹൈ റിസ്ക് സ്ക്രീനിങ് ക്ലിനിക്കിൽ ലഭിക്കുന്ന റഫറലുകളുടെ എണ്ണത്തിൽ വർധന. ക്ലിനിക് സ്ഥാപിതമായതിനു ശേഷം ഇതുവരെയായി മൂവായിരത്തിലധികം റഫറലുകൾ ലഭിച്ചതായി എച്ച്.എം.സി അറിയിച്ചു. പ്രീ ജനറ്റിക് കൗൺസലിങ്, ജനിതക പരിശോധന, പോസ്റ്റ് ജനറ്റിക് അസസ്മെൻറുകൾ എന്നിവയാണ് പ്രധാനമായും ക്ലിനിക്കിലെ സേവനങ്ങൾ. കാൻസർ സാധ്യത കുറക്കുക, നേരത്തേ കണ്ടെത്തുക, അപകട സാധ്യത കുറക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പാലിയേറ്റിവ് കെയർ മെഡിസിൻ, ഹെറിഡിറ്റി ആൻഡ് ഹൈ റിസ്ക് സ്ക്രീനിങ് േപ്രാഗ്രാം മേധാവിയും മെഡിക്കൽ ഓങ്കോളജി ചെയർപേഴ്സണുമായ ഡോ. സൽഹ ബൂജസ്സൂം പറഞ്ഞു.
ചില കാൻസർ കേസുകളിൽ ജനിതക ശാസ്ത്രത്തിെൻറ പങ്ക് സംബന്ധിച്ച് കൂടുതൽ ബോധവത്കരണം, ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ലഭ്യമായ സ്ക്രീനിങ് സംവിധാനങ്ങളെക്കുറിച്ചുള്ള അറിവ് തുടങ്ങിയവ കൂടുതൽ രോഗികളെ ജനിതക കൗൺസിലിങ്ങിനും പരിശോധനക്കുമായി അഭ്യർഥിക്കുന്നതിലേക്ക് നയിച്ചെന്നും ഡോ. ബുജസ്സൂം വ്യക്തമാക്കി. 2013 മുതൽ 2015 വരെ കാൻസർ ജനിറ്റിക്സ് േപ്രാഗ്രാം വഴി പ്രാഥമിക ശ്രദ്ധ നൽകിയത് പാരമ്പര്യ സ്തനാർബുദത്തിനും അണ്ഡാശയ കാൻസറിനും സാധ്യതയുള്ള രോഗികളിലാണ്.
2016ൽ ഗ്യാസ്േട്രാ ഇൻറസ്റ്റനൽ, എൻഡോൈക്രൻ, ഗൈനക്കോളജിക്കൽ, ഡെർമറ്റോളജിക്കൽ, യൂറോളജിക്കൽ, ഹെമറ്റോളജിക്കൽ, മറ്റു അപൂർവ കാൻസർ രോഗങ്ങൾ എന്നിവ ഉൾപ്പെടുന്നതും അതിനപ്പുറം പാരമ്പര്യ കാരണങ്ങളാലുണ്ടാകുന്ന മറ്റു കാൻസറുകളുടെ അപകട സാധ്യതയുള്ള രോഗികളെ കൂടി ഉൾക്കൊള്ളുന്നതിന് േപ്രാഗ്രാം കൂടുതൽ വിപുലീകരിച്ചതായും അവർ വ്യക്തമാക്കി. ആഴ്ചയിൽ മൂന്നു ജനിതക കൗൺസലിങ് ക്ലിനിക്കുകൾ (ഒരു ക്ലിനിക്കിൽ 6-12 രോഗികൾ), പ്രത്യേക നിരീക്ഷണത്തിനായി ആഴ്ചയിൽ രണ്ട് ക്ലിനിക്കുകൾ (ഒരു ക്ലിനിക്കിൽ ശരാശരി 12 രോഗികൾ) എന്നിവയാണ് േപ്രാഗ്രാമിലുൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

