വെറുപ്പിന്റെ കാലത്ത് സ്നേഹോത്സവങ്ങൾ ആവശ്യം -നിജേഷ് അരവിന്ദ്
text_fieldsഇൻകാസ് ബാലുശ്ശേരി നിയോജകമണ്ഡലം സ്നേഹോത്സവത്തിൽ കോഴിക്കോട് ഡി.സി.സി
ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: മനുഷ്യരും മതങ്ങളും തമ്മിൽ വർഗീയതയുടെ പേരിൽ അകറ്റിനിർത്തുന്ന കാലത്ത് എല്ലാവരെയും സ്നേഹത്തോടെ അടുപ്പിക്കുന്നതാണ് സ്നേഹോത്സവം പോലുള്ള പരിപാടികളെന്ന് കോഴിക്കോട് ജില്ല ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പറഞ്ഞു. ഇൻകാസ് ബാലുശ്ശേരി നിയോജകമണ്ഡലം സംഘടിപ്പിച്ച സ്നേഹോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും രംഗത്തുണ്ടാകും. കോൺഗ്രസ് പാർട്ടിക്ക് പഴയകാലത്തെ പോലെയുള്ള ശക്തമായ കാലമാണ് വരാനിരിക്കുന്നതെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.
സ്നേഹോത്സവം 2023 പരിപാടി കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡൻറ് വിപിൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് ജാഫർ നന്മണ്ട അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ നേതാക്കളായ കെ.കെ. ഉസ്മാൻ, അൻവർ സാദത്ത്, ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, ഇൻകാസ് ദുബൈ പ്രസിഡൻറ് ഫൈസൽ കണ്ണോത്ത്, ബാലുശ്ശേരി നിയോജകമണ്ഡലം ജില്ല ഇൻ ചാർജ് സെക്രട്ടറി സരിൻ കേളോത്ത്, കെ.എം.സി.സി ബാലുശ്ശേരി ജനറൽ സെക്രട്ടറി ഷഫീഖ് കരുവണ്ണൂർ എന്നിവർ സംസാരിച്ചു.
ഇൻകാസ് നേതാവും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ അഷ്റഫ് വടകരയെ ചടങ്ങിൽ ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗം റഊഫ് കൊണ്ടോട്ടി പൊന്നാടയണിയിച്ചു. ഗഫൂർ ബാലുശ്ശേരി, ഷംസു വേളൂർ, റഫീഖ് പാലോളി, ഹബീബ് വട്ടോളി തുടങ്ങിയവർ ചടങ്ങ് നിയന്ത്രിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് സിറു സ്വാഗതവും ട്രഷറർ ജംഷാദ് നജീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

