ബാങ്കിലെ എ.ടി.എം മെഷീൻ നശിപ്പിച്ചയാൾക്ക് തടവ് ശിക്ഷ
text_fieldsദോഹ: ബാങ്കിനുള്ളിലെ എ.ടി.എം മെഷീൻ മനഃപൂർവം നശിപ്പിച്ച കുറ്റത്തിന് പ്രതി കുറ്റക്കാരനെന്ന് ദോഹ ഫസ്റ്റ് ക്ലാസ് കോടതി. പ്രതിയെ ജയിലിലടക്കാനും ശിക്ഷാകാലാവധി കഴിഞ്ഞ് നാടു കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബാങ്ക് കെട്ടിടത്തിൽ നടന്ന അറ്റകുറ്റപ്പണികൾക്കിടെയാണ് ആശാരിപ്പണിക്കാരനായ പ്രതി എ.ടി.എം മെഷീൻ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് പബ്ലിക് േപ്രാസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. സി.സി ടി.വി ദൃശ്യങ്ങളിൽ മാസ്കും ൈകയുറയും സൺഗ്ലാസും ധരിച്ച പ്രതി ചുറ്റികയും ആണിയുമായി ബാങ്കിനുള്ളിലേക്ക് കയറുന്നതും എ.ടി.എം മെഷീൻ നശിപ്പിക്കുന്നതായും സ്ഥിരീകരിച്ചു.
പ്രതിക്കെതിരെ എ.ടി.എം സുരക്ഷാ ഗാർഡും കോടതിയിൽ സാക്ഷിമൊഴി നൽകി. പണമെടുക്കാനെന്ന വ്യാജേന എ.ടി.എമ്മിൽ കയറുകയും മിനിറ്റുകൾക്കു ശേഷം വലിയ ശബ്ദം കേട്ടതായും ഗാർഡ് കോടതിയിൽ മൊഴി നൽകി.

