ദോഹ: ഈ വര്‍ഷം മൂന്നാംപാദത്തില്‍ രാജ്യത്തിെൻറ വാണിജ്യവ്യാപാര മിച്ചം 38.2 ബില്യണ്‍ റിയാല െന്ന് ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി. അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോ ർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. മൊത്തം കയറ്റുമതിയും ഇറക്കുമതിയും തമ്മിെല വ്യത്യാസമാണ് മിച്ചമായി കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ വ്യാപാരമിച്ചം 49.9 ബില്യണ്‍ റിയാലായിരുന്നു.
ഈ വര്‍ഷം മൂന്നാംപാദത്തില്‍ ആഭ്യന്തര ചരക്കുകളുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും ഉൾപ്പെടെ ഖത്തറിെൻറ ആകെ കയറ്റുമതിയുടെ മൂല്യം 63.9 ബില്യണ്‍ റിയാലാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ആകെ കയറ്റുമതിയുടെ മൂല്യം 79.8 ബില്യണ്‍ റിയാലായിരുന്നു. 20ശതമാനം അതായത് 15.9 ബില്യണ്‍ റിയാല്‍ കുറവ്. ധാതുഇന്ധനങ്ങള്, ലൂബ്രിക്കൻറുകള്, സമാന വസ്തുക്കള്‍ എന്നിവയുടെയും (14.7ബില്യണ്‍ റിയാല്‍), രാസവസ്തുക്കളുടെയും പരാമര്‍ശിക്കപ്പെടാത്ത ഉൽപന്നങ്ങളുടെയും (1.1ബില്യണ്‍ റിയാല്‍), മെഷിനറി, ഗതാഗതഉപകരണങ്ങള് (കൂടുതല്‍ പുനര്‍കയറ്റുമതി) എന്നിവയുടെയും (0.3ബില്യണ്‍ റിയാല്‍) കയറ്റുമതിയിലെ കുറവാണ് ആകെ കയറ്റുമതിയിലും കുറവിന് കാരണമായത്.
അതേസമയം, യന്ത്രസാമഗ്രികളുടെയും ഗതാഗത ഉപകരണങ്ങളുടെയും ഇറക്കുമതിയിൽ ഇടിവുണ്ടായി. മൂന്നാംപാദത്തില്‍ ഖത്തരി ഇറക്കുമതിയുടെ മൂല്യം കുറയാൻ ഇതു പ്രധാന കാരണമായിട്ടുണ്ട്. മൂന്നാംപാദത്തില്‍ ഖത്തരി ഇറക്കുമതിയുടെ മൂല്യം 25.7 ബില്യണ്‍ റിയാലാണ്. കഴിഞ്ഞവര്‍ഷം മൂന്നാംപാദത്തില്‍ 30 ബില്യണ്‍ റിയാലായിരുന്നു ഇറക്കുമതി. 14.2ശതമാനം അതായത് 4.3 ബില്യണ്‍ റിയാലിെൻറ കുറവാണ് ഈയിനത്തിൽ ഉണ്ടായിരിക്കുന്നത്.