Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇറക്കുമതി:...

ഇറക്കുമതി: ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ  സുരക്ഷ ശക്​തിപ്പെടുത്തും

text_fields
bookmark_border
ഇറക്കുമതി: ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ  സുരക്ഷ ശക്​തിപ്പെടുത്തും
cancel

ദോ​ഹ: യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും നി​ല​വാ​ര​വും ശ​ക്തി​പ്പെ​ടു​ത്തുന്നു. ഇ​തി​​​​െൻറ ഭാ​ഗ​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​​​െൻറ പ്ര​തി​നി​ധി​ക​ള്‍ ഖ​ത്ത​റി​ലെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളി​ലെ കൊ​മേ​ഴ്സ്യ​ല്‍ അ​റ്റാ​ഷെ​മാ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ സം​ഘ​ത്തി​ലെ വാ​ണി​ജ്യ വി​ഭാ​ഗം ത​ല​വ​ന്‍ ലൂ​സി ബെ​ര്‍ഗ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യി​ല്‍ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ഹ​ക​രി​ച്ചു​പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ര്‍ച്ച.

പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​​​െൻറ വെ​ബ്സൈ​റ്റി​ല്‍ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ള്‍ ര​ജി​സ്​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​​​​െൻറ രൂ​പീ​ക​ര​ണം ച​ര്‍ച്ച​യാ​യി. എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും താ​ല്‍പ​ര്യ​ങ്ങ​ള്‍ പ​രി​പാ​ലി​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ​വും ആ​ശ​യ​വി​നി​മ​യ​വും തു​ട​രേ​ണ്ട​തി​​​​െൻറ പ്രാ​ധാ​ന്യം ഇ​രു​വ​രും എ​ടു​ത്തു​പ​റ​ഞ്ഞു. ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യ​ത്തി​​​​െൻറ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ നി​ല​വി​ല്‍ സ്വീ​ക​രി​ച്ചു​പോ​രു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​റ്റ​വും മി​ക​ച്ച രാ​ജ്യാ​ന്ത​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഭാ​വി​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ഖ​ത്ത​ര്‍ സം​ഘം വി​ശ​ദീ​ക​രി​ച്ചു.​ ഈ വി​ഷ​യ​ത്തി​ല്‍ ഖ​ത്ത​റു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നു​മു​ള്ള താ​ല്‍പ​ര്യ​വും സ​ന്ന​ദ്ധ​ത​യും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ വാ​ണി​ജ്യ​പ്ര​തി​നി​ധി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsImporting
News Summary - importing-qatar-gulf news
Next Story