Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രതിരോധ...

പ്രതിരോധ കുത്തിവെപ്പ്​ @ 40 ലക്ഷം ഡോസ്​

text_fields
bookmark_border
പ്രതിരോധ കുത്തിവെപ്പ്​ @ 40 ലക്ഷം ഡോസ്​
cancel

ദോഹ: കോവിഡ്​ പ്രതിരോധ കുത്തിവെപ്പിൽ​ 40 ലക്ഷം ഡോസ്​ എന്ന നാഴികക്കല്ല്​ പിന്നിട്ട്​ ഖത്തർ. ചൊവ്വാഴ്​ച 26,431 ഡോസും ബുധനാഴ്​ച 21,570 ഡോസും പൂർത്തിയാക്കിയാണ്​ ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ സമ്പൂർണ വാക്​സിനേഷൻ കാമ്പയി​ൻ 40 ലക്ഷം പിന്നിട്ടത്​.

ഏറ്റവും പുതിയ റിപ്പോർട്ട്​ പ്രകാരം 40,12,536 ഡോസ്​ വാക്​സിനാണ്​ രാജ്യത്താകെ കുത്തിവെച്ചത്​. പ്രതിദിന വാക്​സിനേഷൻെറ ആളവ്​ വർധിപ്പിച്ചാണ്​ സമ്പൂർണ കോവിഡ്​ പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് ആരോഗ്യ മന്ത്രാലയം അതിവേഗം അടുക്കുന്നത്​. രാജ്യത്ത്​ യോഗ്യരായവരിൽ 88.3 ശതമാനവും ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വീകരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 76.6 ശതമാനത്തോളം വരും ഈ കണക്ക്​. ജനസംഖ്യാനുപാതികമായ കണക്കിൻെറ അടിസ്​ഥാനത്തിൽ, കൂടുതൽ ശതമാനം ​ജനങ്ങൾക്ക്​ വാക്​സിൻ നൽകിയ രാജ്യങ്ങളിൽ മുന്നിലാണ്​ ഖത്തർ.

ആഗസ്​റ്റ്​ ഒമ്പതിലെ കണക്കു പ്രകാരം, 21.65 ലക്ഷം ജനങ്ങൾ വാക്​സിൻെറ ഒരു ഡോസെങ്കിലും സ്വീകരിച്ചു. രണ്ട്​ ഡോസും സ്വീകരിച്ച്​ സമ്പൂർണ വാക്​സിനേറ്റഡ്​ ആയത്​ 18.25 ലക്ഷം പേർ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 64.5 ശതമാനം.

ഡെൽറ്റ വകഭേദം റിപ്പോർട്ട്​ ചെയ്​തതോടെ അതിവേഗത്തിലാണ്​ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വാക്​സിനേഷൻ പദ്ധതികൾ. 60 പിന്നിട്ടവർ, 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ വാക്​സിനേഷൻ സ്വീകരിച്ച്​ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ വിദഗ്​ധരും മറ്റും ആവർത്തിച്ച്​ ആവശ്യപ്പെടുന്നുണ്ട്​. ഈ വിഭാഗങ്ങളിൽ വാക്​സിൻ എടുക്കാത്തവർ കോവിഡ്​ ബാധിച്ചാൽ കൂടുതൽ ആരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നതായി വിദഗ്​ധർ വ്യക്​തമാക്കുന്നു.

കുട്ടികൾക്ക്​ രോഗം ഗുരുതരമാവില്ലെങ്കിലും അവരിലെ കോവിഡ്​ ബാധ നീളുന്നത്​​ രോഗം മറ്റുള്ളവരിലേക്ക്​ പടരാൻ വഴിവെക്കുമെന്നാണ്​ ആരോഗ്യ വിദഗ്​ധരുടെ പഠനങ്ങൾ. വരും ദിവസങ്ങളിൽ ഈ മൂന്നു വിഭാഗങ്ങൾക്കിടയിലെ വാക്​സിനേഷൻ കാമ്പയിനാവും​ കൂടുതൽ ശ്രദ്ധയെന്ന്​ ആരോഗ്യ മന്ത്രാലയം വാക്​സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്​ പറഞ്ഞിരുന്നു. മുതിർന്നവരിലും ഗർഭിണികളിലും കോവിഡ് കൂടുതൽ പ്രയാസമുണ്ടാക്കുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദേശിച്ചു.

ഹമദ്​ മെഡിക്കൽ കോർപറേഷൻ മെഡിക്കൽ ഡയറക്​ടർ ഡോ. യൂസുഫ്​ അൽ മസ്​ലമാനിയും വാക്​സിൻ സ്വീകരിച്ച്​ പ്രതിരോധം ഉറപ്പുവരുത്താൻ രാജ്യത്തെ ജനങ്ങളോട്​ ആഹ്വാനം ചെയ്​തിരുന്നു. ഡെൽറ്റ വകഭേദം ഖത്തറിൽ റിപ്പോർട്ട്​ ചെയ്​തതായും എന്നാൽ, രാജ്യത്തെ വാക്​സിനുകൾ ഡെൽറ്റകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികൾ, വ്യാപാര-വ്യവസാ​യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കുള്ള വാക്​സിനേഷനും സജീവമായി മുന്നോട്ട്​ പോവുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid qatarcovid19
News Summary - Immunization @ 40 lakh dose
Next Story