ഇമിേഗ്രഷൻ റൗണ്ട്എബൗട്ടിൽ താൽക്കാലിക ഗതാഗത നിയന്ത്രണം
text_fieldsദോഹ: ഇമിേഗ്രഷൻ റൗണ്ട്എബൗട്ട് എന്നറിയപ്പെടുന്ന അൽ ഗറാഫ ഇൻറർചെയ്ഞ്ച് റൗണ്ട്എബൗട് ടിൽ നാളെ മുതൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം നടപ്പിലാക്കുമെന്ന് പബ്ലിക് വർക്്സ് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഇൻറർചെയ്ഞ്ചിലെ മേൽപാലവും അണ്ടർ പാസും ഗതാഗതയോഗ്യമായിരിക്കുമെന്നും അശ്ഗാൽ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്ന് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണം ഏപ്രിൽ 22 വരെ നീണ്ടുനിൽക്കും. റൗണ്ട്എബൗട്ടിൽ പുതിയ സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷെൻറ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം. ശമാൽ റോഡിൽ നിന്നും ഖലീഫ സ്ട്രീറ്റിലേക്കുള്ളവർ മേൽപാലത്തിലൂടെ റയ്യാൻ ഇൻറർചെയ്ഞ്ചിലെത്തുകയും യു ടേൺ എടുത്ത് ഗറാഫ ഇൻറർചെയ്ഞ്ചിലെത്തി ഖലീഫ സ്ട്രീറ്റിലേക്ക് തിരിയുകയും വേണം.
അതേസമയം, ലഖ്ത സ്ട്രീറ്റിൽ നിന്നും ഖലീഫ സ്ട്രീറ്റിലേക്കുള്ളവർക്ക് ഇൻറർചെയ്ഞ്ചിലെ അണ്ടർപാസ് ഉപയോഗിക്കാം.
അല്ലെങ്കിൽ അശ്ഗാലിെൻറ നിർദേശങ്ങൾ പാലിച്ച് റയ്യാൻ ഇൻറർചെയ്ഞ്ചിലെത്തി യൂടേൺ എടുക്കുകയും ഗറാഫ ഇൻറർചെയ്ഞ്ചിൽ നിന്ന് ഫ്രീ റൈറ്റ് എടുത്ത് ഖലീഫ സ്ട്രീറ്റ് തെരഞ്ഞെടുക്കാം. ഖലീഫ സ്ട്രീറ്റിൽ നിന്നും യൂടേൺ എടുക്കാനുദ്ദേശിക്കുന്നവർ ഇൻറർചെയ്ഞ്ചിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഫെബ്രുവരി 22 സ്ട്രീറ്റിലൂടെ റയ്യാൻ ഇൻറർചെയ്ഞ്ചിലെത്തുകയും യൂടേൺ എടുത്ത് ഗറാഫ ഇൻറർചെയ്ഞ്ച് പിടിക്കുകയും ചെയ്യാം. സമാന്തരമായ പാതകളും ഇതിനായി ഉപയോഗപ്പെടുത്താം. ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ നിർദേശങ്ങളും അടയാളങ്ങളും അശ്ഗാൽ അധികൃതർ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.