Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രദീപ് മേനോന് ഐ.എം.എഫിന്റെ യാത്രയയപ്പ്

text_fields
bookmark_border
പ്രദീപ് മേനോന് ഐ.എം.എഫിന്റെ യാത്രയയപ്പ്
cancel

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) മുൻ പ്രസിഡന്റും ദീർഘകാല പ്രവാസിയുമായിരുന്ന പ്രദീപ് മേനോന് ഐ.എം.എഫ് ഖത്തർ യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം പൂർത്തിയാക്കിയാണ് ഖത്തറിലെ അമൃത ടി.വി റിപ്പോർട്ടറയിരുന്ന പ്രദീപ് മേനോൻ നാട്ടിലേക്ക് മടങ്ങുന്നത്.

സെയ്ത്തൂൻ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പെരുമല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, ഹാരിസ് വള്ളിൽ, അമാനുല്ല വടക്കാങ്കര, നിഷാദ് ഗുരുവായൂർ, അബ്ബാസ് മുഹമ്മദ്, പി.വി. നാസർ, റഫീഖ്, മുഹമ്മദ് റഫീഖ് തങ്കയത്തിൽ തുടങ്ങിയവർ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ സ്വാഗതം പറഞ്ഞു. പ്രദീപ് മേനോനുള്ള ഉപഹാരം മീഡിയ ഫോറം അംഗങ്ങൾ കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IMF sends Pradeep Menon farewell
Next Story