മുഖ്യമന്ത്രിക്ക് ഐ.എം.എഫിന്റെ ആദരം
text_fieldsമുഖ്യമന്ത്രി പിണറായി വിജയന് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികൾ ഉപഹാരം നൽകുന്നു
ദോഹ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) ഭാരവാഹികൾ ആദരിച്ചു. ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, വെസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, ട്രഷറർ ആർ.ജെ. രതീഷ് എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, നോർക്ക ഡയറക്ടർ സി.വി. റപ്പായി, നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ, ഐ.എം.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ അഹമ്മദ് കുട്ടി, അബ്ബാസ് മുഹമ്മദ്, മുസ്താഖ് അലവി, ആർ.ജെ. അപ്പുണ്ണി, നൗഷാദ് അതിരുമട എന്നിവർ സംബന്ധിച്ചു. തുടർന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും ഐ.എം.എഫ് ഭാരവാഹികൾ ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

