Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​ദീ​പ് മേ​നോ​ന്...

പ്ര​ദീ​പ് മേ​നോ​ന് ഐ.​എം.​എ​ഫ് ആ​ദ​ര​വ്

text_fields
bookmark_border
honors
cancel
camera_alt

ദോ​ഹ​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് മേ​നോ​നു​ള്ള ഉ​പ​ഹാ​രം ഐ.​സി.​ബി.​എ​ഫ്

പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എം.​എ​ഫ് പ്ര​സി​ഡ​ന്റ് ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ കൈ​മാ​റു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ മു​തി​ർ​ന്ന മ​ല​യാ​ള മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ൻ പ്ര​ദീ​പ് മേ​നോ​നെ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം (ഐ.​എം.​എ​ഫ്) ആ​ദ​രി​ച്ചു. ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) ഓ​ഫി​സി​ലെ അ​ല്‍ മു​ക്ത ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ.​എം.​എ​ഫ് പ്ര​സി​ഡ​ന്റ് ഓ​മ​ന​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​എം.​എ​ഫി​ന്റെ സ്ഥാ​പ​കാം​ഗം കൂ​ടി​യാ​യ പ്ര​ദീ​പ് മേ​നോ​ന്‍ സ​ജീ​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച്, ഫോ​റ​ത്തി​ൽ നി​ന്നു​ള്ള അം​ഗ​ത്വം ഒ​ഴി​യു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വും യാ​ത്ര​യ​യ​പ്പും ന​ൽ​കി​യ​ത്.

ഐ.​എം.​എ​ഫ് സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ ഹം​സ, ട്ര​ഷ​റ​ർ ഷ​ഫീ​ഖ് അ​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ പ്ര​ദീ​പ് മേ​നോ​ന്‍ മാ​ധ്യ​മ രം​ഗ​ത്തെ ത​ന്റെ ദീ​ര്‍ഘ​കാ​ല അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. ഐ.​എം.​എ​ഫ് അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ് തൂ​ണേ​രി, സാ​ദ്ദി​ഖ് ചെ​ന്നാ​ട​ന്‍, കെ. ​ഹു​ബൈ​ബ്, ശ്രീ​ദേ​വി ജോ​യ്, ആ​ര്‍ജെ ര​തീ​ഷ്, ര​തി പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ 25 വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ഖ​ത്ത​റി​ൽ അ​മൃ​ത ടെ​ലി​വി​ഷ​ന്റെ റി​പ്പോ​ര്‍ട്ട​ര്‍ ആ​യി​രു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് മേ​നോ​ന്‍ ദോ​ഹ​യി​ലെ ക​ലാ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യം കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFhonorspradeep menon
News Summary - IMF honors Pradeep Menon
Next Story