ഫൈസൽ ഹംസക്ക് ഐ.എം.എഫ് ഖത്തർ യാത്രയയപ്പ് നൽകി
text_fieldsഫൈസൽ ഹംസക്ക് ഐ.എം.എഫ് ഖത്തർ നൽകിയ യാത്രയയപ്പ് പരിപാടിയിൽ ഉപഹാരം നൽകുന്നു
ദോഹ: ഔദ്യോഗിക കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ മീഡിയ ഫോറം ഖത്തർ മുൻ പ്രസിഡന്റും മീഡിയവൺ ഖത്തർ ബ്യൂറോ ചീഫുമായ ഫൈസൽ ഹംസക്ക് ഐ.എം.എഫ് യാത്രയയപ്പ് നൽകി. ഇന്ത്യൻ കോഫി ഹൗസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു. ഐ.എം.എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ ഫൈസലിന് സ്നേഹോപഹാരം നൽകി. ഐ.എം.എഫ് സ്ഥാപക അംഗവും ഐ.സി.സി ഉപദേശക സമിതി ചെയർമാനുമായ പി.എൻ. ബാബുരാജൻ, ഐ.എം.എഫ് മുൻ പ്രസിഡന്റ് റയീസ്, ഐ.എം.എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. ഫൈസൽ, അഹമ്മദ് കുട്ടി അറളയിൽ, ആർ.ജെ. നിസ, ഐ.എം.എഫ് അംഗങ്ങളായ ആർ.ജെ അപ്പുണ്ണി, ആസിഫ്, ഗൾഫ് മാധ്യമം ഖത്തർ എഡിഷൻ കറസ്പോണ്ടന്റ് മുസ്താഖ്, മീഡിയവൺ മാർക്കറ്റിങ് ഹെഡ് റഹീസ്, മീഡിയ പ്ലസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര, കേരള ശബ്ദം പ്രതിനിധി നാസർ, റഫീഖ്, അഷറഫ്, ഫഹദ്, ആർ.ജെ സൂരജ്, ആർ.ജെ അഷ്ടമി ജിത്ത് എന്നിവർ സംസാരിച്ചു. ഫൈസൽ മറുപടി പ്രസംഗം നടത്തി. ഐ.എം.എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ രതീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

