Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവഹാബിന് പിന്തുണയുമായി...

വഹാബിന് പിന്തുണയുമായി ഐ.എം.സി.സി നേതാക്കൾ

text_fields
bookmark_border
വഹാബിന് പിന്തുണയുമായി ഐ.എം.സി.സി നേതാക്കൾ
cancel

ദോഹ: ഇന്ത്യൻ നാഷനൽ ലീഗ്​ കേരളസംസ്ഥാന ഘടകത്തിലെ അഭിപ്രായവ്യത്യാസവും നടപടികളും പിളർ​പ്പിലെത്തിയതിനുപിന്നാലെ പ്രവാസി ഘടകമായ ഐ.എം.സി.സിയുടെ ഖത്തർ നാഷനൽ കമ്മിറ്റിയിലും ചേരിതിരിവ്​. 12 അംഗ കമ്മിറ്റിയിൽ പ്രസിഡന്‍റും ജനറൽ സെ​ക്രട്ടറിയും ഒരുപക്ഷത്തോടും ആഭിമുഖ്യം പ്രകടിപ്പിക്കാതെ നാഷനൽ കമ്മിറ്റി പിരിച്ചു വിട്ടുവെങ്കിലും മുൻകാല നേതാക്കൾ ഉൾപ്പെടെ ​വലിയൊരു വിഭാഗം പ്രഫ. എ.പി. ​അബ്​ദുൽ വഹാബിന്​ പിന്തുണ നൽകി രംഗത്തെത്തി.

ഐ.എം.സി.സിയുടെ സ്ഥാപകനേതാക്കളുടെ നേതൃത്വത്തിലാണ്​ വഹാബ്​ പക്ഷത്തിന്​ പിന്തുണയുമായി ഒരുവിഭാഗം രംഗത്തെത്തിയത്​. ജി.സി.സി എക്സിക്യൂട്ടിവ്​ കമ്മിറ്റി അംഗം പി.പി. സുബൈർ, കഴിഞ്ഞ ദിവസം പിരിച്ചുവിട്ട കമ്മിറ്റിയുടെ ഉപദേശകസമിതി ചെയർമാൻ എം.എം. മൗലവി, വൈസ്​ പ്രസിഡന്‍റുമാരായ മജീദ് ചിത്താരി, ബഷീർ വളാഞ്ചേരി, ​ജോയന്‍റ്​ സെക്രട്ടറി റൈസൽ വടകര, മൻസൂർ കൊടുവള്ളി എന്നിവർ വഹാബ്​ പക്ഷത്തിന്​ പൂർണ പിന്തുണ അറിയിച്ചു.

അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏക സംസ്ഥാന കമ്മിറ്റിയായ ഐ.എൻ.എൽ കേരളഘടകത്തെ പിരിച്ചുവിട്ട ദേശീയ പ്രസിഡന്റിന്റെ നിലപാട് ധിക്കാരപരവും അപലപനീയവുമാണെന്ന് ​നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. വ്യവസ്ഥാപിതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രവാസി സംഘടനയായ ഐ.എം.സി.സി ജി.സി.സി കമ്മിറ്റിയെ ഒരു കാരണവും കൂടാതെ ഏതാനും മാസങ്ങൾക്ക്​ മുമ്പായിരുന്നു പിരിച്ചുവിട്ടത്​.

പാർട്ടിയിൽ രൂപപ്പെട്ട ഗ്രൂപ്പിസത്തിന് കാലാകാലങ്ങളായി ആശീർവാദം നൽകി പാർട്ടിയെ തൽപരകക്ഷികളുടെ കൈകളിൽ എത്തിക്കാനുള്ള കഠിനാധ്വാനമായിരുന്നു പ്രഫ. മുഹമ്മദ് സുലൈമാന്‍റേതെന്ന്​ അഭിപ്രായപ്പെട്ടു. ഭിന്നിപ്പ് ഒഴിവാക്കി രഞ്ജിപ്പിനുള്ള സാധ്യതകൾ രൂപപ്പെടുമ്പോഴെല്ലാം അസ്വസ്ഥനാകുന്ന ദേശീയ പ്രസിഡൻറ്​, എല്ലാ മാന്യതകളും കാറ്റിൽ പറത്തിയാണ്​ ദേശീയസമിതി എന്ന പേരിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലൂടെ കേരളത്തിലെ പാർട്ടി സംവിധാനങ്ങൾ മുഴുവൻ തന്‍റെ താൽപര്യക്കാരുടെ പ്രീതിക്കുവേണ്ടി പിരിച്ചുവിട്ടതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഖത്തറിലെ പാർട്ടി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. എ.പി. അബ്ദുൽ വഹാബിന് പിന്നിൽ അണിനിരക്കുമെന്നും വഹാബിന്‍റെ തുടർനീക്കങ്ങൾക്ക് ഭൂരിപക്ഷം വരുന്ന നേതാക്കളും പ്രവർത്തകരും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ജി.സി.സി എക്സിക്യൂട്ടിവ്​ കമ്മിറ്റി അംഗം പി.പി. സുബൈർ, പിരിച്ചുവിട്ട കമ്മിറ്റിയുടെ ഉപദേശകസമിതി ചെയർമാൻ എം.എം. മൗലവി, വൈസ്​ പ്രസിഡന്‍റുമാരായ മജീദ് ചിത്താരി, ബഷീർ വളാഞ്ചേരി, ​ജോയന്‍റ്​ സെക്രട്ടറി റൈസൽ വടകര, മൻസൂർ കൊടുവള്ളി, നംഷീർ ബഡേരി, സലാം നാലകത്ത്, നിസാർ എലത്തൂർ, അഷ്റഫ് ആലമ്പാടി, മൻസൂർ ഒരവങ്കര, കുഞ്ഞമ്മദ് വില്യാപ്പള്ളി എന്നിവർ പ്രസ്താവനയിലൂടെ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:support
News Summary - IMCC leaders support Wahab
Next Story