അനധികൃതമായി നട്ടുപിടിപ്പിച്ച മരങ്ങൾ നീക്കംചെയ്തു
text_fieldsഉമ്മുൽ മാ ബീച്ചിൽ അനധികൃതമായി നട്ടുപിടിപ്പിച്ച മരങ്ങൾ നീക്കം ചെയ്യുന്നു
ദോഹ: ഉമ്മുൽ മാ ബീച്ചിൽ സന്ദർശകർ അനധികൃതമായി നട്ടുപിടിപ്പിച്ച നിരവധി മരങ്ങൾ നീക്കം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ, വന്യജീവി സംരക്ഷണ വിഭാഗവും പ്രകൃതി സംരക്ഷണ വിഭാഗവും ഒന്നിച്ചാണ് പരിശോധന നടത്തിയത്.
സ്വാഭാവിക പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതിനാലാണ് മരങ്ങൾ നീക്കം ചെയ്തത്. ഈ മരങ്ങൾ പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന നിലയിലായിരുന്നു. സന്ദർശകരുടെ പാരിസ്ഥിതിക സ്നേഹവും സാമൂഹിക ഉത്തരവാദിത്തബോധവുമാണ് ബീച്ചിൽ മരം വെച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലെന്ന് മന്ത്രാലയം പറഞ്ഞു.അതേസമയം, ഏതൊരു പാരിസ്ഥിതിക ഇടപെടലുകൾക്കും മുമ്പ് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഇതുവഴി രാജ്യത്തെ ജൈവവൈവിധ്യവും പ്രകൃതിസംരക്ഷണവും ഉറപ്പാക്കാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

