Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത വിസ കച്ചവടം; 50,000 റിയാൽ പിഴയും മൂന്ന് വർഷം വരെ തടവും

text_fields
bookmark_border
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
അനധികൃത വിസ കച്ചവടം; 50,000 റിയാൽ പിഴയും മൂന്ന് വർഷം വരെ തടവും
cancel

ദോഹ: ഖത്തറിൽ നിയമവിരുദ്ധമായി വിസ കച്ചവടം നടത്തുന്നവർക്കും പ്രവാസി താമസ -തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും മുന്നറയിപ്പുമായി അഭ്യന്തര മന്ത്രാലയം. നിയമലംഘകർക്കെതിരെ മൂന്ന് വർഷം വരെ തടവും 50,000 ഖത്തരി റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ -അപ്പ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തങ്ങൾ റിക്രൂട്ട് ചെയ്ത തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന തൊഴിലുടമകൾക്കും, റിക്രൂട്ട് ചെയ്യാത്ത വ്യക്തികളെ ജോലിക്ക് വെക്കുന്നവർക്കുമാണ് നിയമം ബാധകമാകുക.

നിയമലംഘനം ആവർത്തിച്ചാൽ ഒരുലക്ഷം റിയാൽ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കാലാവധി തീർന്ന റെസിഡൻസ് പെർമിറ്റുകൾ 90 ദിവസത്തിനുള്ളിൽ പുതുക്കുന്നതിനോ പുതിയ പെർമിറ്റ് അനുവദിക്കുന്നതിനോ ആവശ്യമായ നടപടികൾ പൂർത്തിയാക്കാത്ത തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്തും.

തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തുക, ആവശ്യമായ താമസ സൗകര്യം ഒരുക്കുക, നിശ്ചിത സമയപരിധിക്കുള്ളിൽ റെസിഡൻസ് പെർമിറ്റ് നടപടികൾ പൂർത്തിയാക്കുക, പ്രവാസി തൊഴിൽ നിയമങ്ങൾ പാലിക്കുക എന്നിവ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal Visa Trading: Up to 3 Years Imprisonment and 50,000 Riyals Fine
Next Story