Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത ഇടപാടുകൾ; ഏഷ്യക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
അനധികൃത ഇടപാടുകൾ; ഏഷ്യക്കാരൻ അറസ്​റ്റിൽ
cancel
camera_alt

അനധികൃത ഇടപാടുകളുടെ പേരിൽ അറസ്​റ്റിലായ ഏഷ്യൻ വംശജൻ 

ദോഹ: അനധികൃതമായി നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തിയ ഏഷ്യൻ വംശജൻ അറസ്​റ്റിൽ. ആവശ്യമായ ലൈസൻസ്​ ഇല്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കുകയും നിരവധി സാമ്പത്തിക ഇടപാടുകൾ നടത്തുകയും കള്ളപ്പണ ഇടപാടിൽ പങ്കാളിയാവുകയും ചെയ്​ത കുറ്റങ്ങളുടെ പേരിലാണ്​ ജനറൽ ഡിപ്പാർട്​മെൻറ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്​റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യം തടയുന്ന സംഘം യുവാവി​െന അറസ്​റ്റു ചെയ്​തത്​. ഇയാളിൽനിന്ന്​ നിരവധി ആഡംബര വാഹനങ്ങൾ, വിവിധ നിക്ഷേപങ്ങളുടെ രേഖകൾ, ഖത്തറി​െൻറയും വിദേശ രാജ്യങ്ങളുടെയും കറൻസികൾ, ആഡംബര വസ്​തുക്കൾ എന്നിവ പിടികൂടി. കുറ്റവാളിയുടെയും പിടിച്ചെടുത്ത വസ്​തുക്കളുടെയും ചിത്രങ്ങൾ ആഭ്യന്തര മ​ന്ത്രാലയം പുറത്തുവിട്ടു.

ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്ന്​ ലൈസൻസ്​ ഇല്ലാതെയാണ്​ നിക്ഷേപങ്ങളും വൻ സാമ്പത്തിക ഇടപാടുകളും നടത്തിയതെന്ന്​ അധികൃതർ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന്​ അറസ്​റ്റിനും റെയ്​ഡിനുമുള്ള വാറൻറ്​​ നേടിയതിനുശേഷമാണ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്വവസതിയില്‍നിന്ന്​ ഇയാളെ അറസ്​റ്റു ചെയ്​തത്​്​. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിനു പുറമേ, ലൈസന്‍സുകളില്ലാതെ സാമ്പത്തിക, ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കും. അത്യാഡംബര കാറുകൾ, ബൈക്കുകൾ, വിലകൂടിയ വാച്ചുകൾ, ആഭരണങ്ങൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal transactions; Asian man arrested
Next Story