നിയമവിരുദ്ധ വേട്ട; നടപടിയുമായി പരിസ്ഥിതി മന്ത്രാലയം
text_fieldsപരിസ്ഥിതി മന്ത്രാലയം അധികൃതർ പിടിച്ചെടുത്ത വാഹനം
ദോഹ: രാജ്യത്തിന്റെ ജൈവ സമ്പത്തിന് ഭീഷണിയാകുംവിധം നിയമവിരുദ്ധ വേട്ട നടത്തിയ സംഘത്തിനെതിരെ നടപടിയുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം. ഖത്തറിന്റെ വടക്കൻ മേഖലയിലെ ശമാൽ ഉമ്മു അൽ കഹബിലാണ് നിയമവിരുദ്ധ വേട്ട കണ്ടെത്തിയത്.വന്യജീവി സംരക്ഷണ വിഭാഗം അധികൃതർ നടത്തിയ ഫീൽഡ് പട്രോളിലായിരുന്നു നടപടി സ്വീകരിച്ചത്.പാരിസ്ഥിതിക നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലും രാജ്യത്തിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് പട്രോളിങ് ഉൾപ്പെടെ നടപടികൾ.രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിപ്പിക്കുംവിധം കടലിലും കരയിലും ഇടപെടരുതെന്ന് അധികൃതർ നിർദേശിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടികൾക്കായി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

