ഐ.കെ.ഇ.എസ്.എ.ക്യു ഭരണസമിതി ചുമതലയേറ്റെടുത്തു
text_fieldsമഹേഷ് മോഹനൻ, ജൈമോൻ കുര്യാക്കോസ്, രാജേഷ്
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹ്യ -സേവന സംഘടനയായ ഇടുക്കി -കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവിസ് അസോസിയേഷൻ ഖത്തർ (ഐ.കെ.ഇ.എസ്.എ.ക്യു) 2026-27 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.
വാർഷിക പൊതുയോഗത്തിനും തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനും ശേഷമാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി മഹേഷ് മോഹനൻ (പ്രസിഡന്റ്), ജൈമോൻ കുര്യാക്കോസ് (ജനറൽ സെക്രട്ടറി), അഞ്ജു അലാന്റോ (വൈസ് പ്രസിഡന്റ്), ഗോപകുമാർ എം.എസ്. (സെക്രട്ടറി), രാജേഷ് പി.എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ ക്ഷേമം, ഐക്യം, പരസ്പര സഹകരണം എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് പ്രസിഡന്റ് മഹേഷ് മോഹനൻ അറിയിച്ചു. സംഘടനയെ നയിച്ച മുൻ ഭരണസമിതിയുടെയും ഭാരവാഹികളുടെയും സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

