ആരാധകർക്ക് ഇഹ്തിറാസ് രജിസ്ട്രേഷൻ; െഹൽപ്ലൈനും
text_fieldsദോഹ: ഫിഫ അറബ് കപ്പിനായി വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ആരാധകർക്കുള്ള പ്രവേശനം എളുപ്പമാക്കാനുള്ള പദ്ധതികളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഇഹ്തിറാസ് പ്രീ രജിസ്ട്രേഷൻ പ്ലാറ്റ്ഫോ മിൽ സേവനങ്ങൾക്കായി ബന്ധപ്പെടാൻ പ്രത്യേക ഹെൽപ്ലൈൻ സംവിധാനമാണ് സജ്ജീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന ആരാധകര്‍ക്ക് +974 4495 4380 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാമെന്ന് എസ്.സി അറിയിച്ചു. കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന ഫലം ഉൾപ്പെടെയുള്ള രേഖകളും നല്കി ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനുള്ള തുടര്‍നടപടികളും ഇഹ്തിറാസില്‍ നിന്ന് ലഭിക്കും. അറബ് ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ആരാധകർ എത്തുന്നുണ്ട്. ടൂർണമെൻറ് ടിക്കറ്റ് എടുത്തവർക്ക് ഫാൻ ഐ.ഡി കാർഡ് വഴി തന്നെ രാജ്യത്ത് പ്രവേശിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്നാൽ, കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇഹ്തിറാസ് രജിസ്ട്രേഷനോടെ മാത്രമെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയൂ.

