Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോം ക്വാറൻറീൻകാർക്ക്​...

ഹോം ക്വാറൻറീൻകാർക്ക്​ സഹായവുമായി ഇഹ്തിറാസ്​ ആപ്പിൽ പുതിയ ഫീച്ചർ ഉടൻ

text_fields
bookmark_border
ഹോം ക്വാറൻറീൻകാർക്ക്​ സഹായവുമായി ഇഹ്തിറാസ്​ ആപ്പിൽ പുതിയ ഫീച്ചർ ഉടൻ
cancel

ദോ​ഹ: രാ​ജ്യ​ത്ത് ഹോം ​ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ​ക്ക് സ​ഹാ​യ​ക​മാ​യി ഇ​ഹ്തി​റാ​സ്​ ആ​പ്പി​ൽ പു​തി​യ ഫീ​ച്ച​ർ സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ നി​ല​വി​ൽ വ​രും. ദേ​ശീ​യ മേ​ൽ​വി​ലാ​സ​ത്തി​ൽ ലി​സ്​​റ്റ് ചെ​യ്ത ബ്ലൂ ​പ്ലേ​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്കും ദേ​ശീ​യ മേ​ൽ​വി​ലാ​സ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത താ​മ​സ​സ്​​ഥ​ല​ത്തി​ന് പു​റ​ത്ത് ഹോം ​ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും താ​മ​സി​ക്കു​ന്ന ലൊ​ക്കേ​ഷ​ൻ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​പ്പ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് നി​ല​വി​ൽ​വ​രു​ന്ന​ത്. ഹോം ​ക്വാ​റ​ൻ​റീ​ൻ ലൊ​ക്കേ​ഷ​ൻ ഒ​രു ത​വ​ണ മാ​ത്ര​മേ ഇ​ഹ്തി​റാ​സ്​ ആ​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

പി​ന്നീ​ട് ക്വാ​റ​ൻ​റീ​ൻ കാ​ല​യ​ള​വ് ക​ഴി​യു​ന്ന​തു​വ​രെ ആ​പ്പി​ലെ ലൊ​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ ലോ​ക്ക് ചെ​യ്യ​പ്പെ​ടും. കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യി​ൽ ഖ​ത്ത​ർ ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​ഹ്തി​റാ​സ്​ ആ​പ്​ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ഇ​ഹ്തി​റാ​സ്​ ജോ​യ​ൻ​റ് ടാ​സ്​​ക്ഫോ​ഴ്സ്​ ക​മ്മി​റ്റി മേ​ധാ​വി​യും ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​യൂ​സു​ഫ് അ​ൽ മ​സ്​​ല​മാ​നി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് കോ​വി​ഡ്-19 വ്യാ​പ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് രോ​ഗ​വ്യാ​പ​ന​ത്തെ ചെ​റു​ക്കാ​നും രോ​ഗി​ക​ളു​ടെ റൂ​ട്ട്മാ​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് ഇ​ഹ്തി​റാ​സ്​ ആ​പ്​ രാ​ജ്യ​ത്ത് നി​ല​വി​ൽ വ​ന്ന​ത്. കോ​വി​ഡ്-19​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യാ​ണ് ആ​പ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ല​ഭി​ച്ചി​രി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ലോ​ക​ത്തു​ട​നീ​ളം ഏ​റ്റ​വും വേ​ഗ​ത്തി​ൽ പ​ട​രു​ന്ന വൈ​റ​സു​ക​ളി​ലൊ​ന്നാ​യി കോ​വി​ഡ്-19 മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ മേ​ഖ​ല​ക്കും കോ​വി​ഡ്-19 കാ​ല​ത്ത് ഒ​രു​പോ​ലെ സ​ഹാ​യ​ക​മാ​യി ആ​പ്​ മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഡോ ​അ​ൽ മ​സ്​​ല​മാ​നി വ്യ​ക്ത​മാ​ക്കി.വ്യ​ക്തി​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ ആ​പ്പി​ന് സാ​ധി​ച്ചി​രി​ക്കു​ന്നു. ജ​ന​ങ്ങ​ളെ കോ​വി​ഡ്- 19ൽ ​നി​ന്നും സം​ര​ക്ഷി​ച്ച് നി​ർ​ത്തു​ന്നു​വെ​ന്ന​താ​ണ് ഇ​ഹ്തി​റാ​സ്​ ആ​പ്പി‍െൻറ വി​ജ​യം. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി സ​മൂ​ഹ​ത്തി‍െൻറ​യും രാ​ജ്യ​ത്തെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ​യും പി​ന്തു​ണ ആ​പ്പി‍െൻറ വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​ണെ​ന്നും മു​ഴു​വ​ൻ ആ​ളു​ക​ളും ആ​പ്പി‍െൻറ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡോ. ​അ​ൽ മ​സ്​​ല​മാ​നി നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ്-19 കേ​സു​ക​ളു​ടെ സ്​​ഥി​തി​വി​വ​രം അ​റി​യു​ന്ന​തി​നും ആ​രോ​ഗ്യ ഉ​പ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ആ​പ്​ സ​ഹാ​യി​ക്കു​ന്നു. മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ഹ്തി​റാ​സ്​ ആ​പ്പി​ലൂ​ടെ സാ​ധി​ക്കു​ന്നു.

ജൂ​ലൈ മാ​സ​ത്തി​ൽ ഖ​ത്ത​ർ കോ​വി​ഡ്-19 യാ​ത്രാ​ന​യം പു​നഃ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ദേ​ശ​ത്തു​നി​ന്നും രാ​ജ്യ​ത്തെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ഇ​ഹ്തി​റാ​സ്​ ആ​പ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ്-19 അ​പ​ക​ട സാ​ധ്യ​ത കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണം. ശേ​ഷം ഒ​രാ​ഴ്ച ഹോം ​ക്വാ​റ​ൻ​റീ​ൻ വാ​സം. ക്വാ​റ​ൻ​റീ​ൻ കാ​ല​യ​ള​വ് ക​ഴി​യു​ന്ന​തു​വ​രെ ഇ​ഹ്തി​റാ​സ്​ ആ​പ്പി​ൽ മ​ഞ്ഞ നി​റ​മാ​യി​രി​ക്കും. പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന് നെ​ഗ​റ്റി​വ് ആ​കു​ന്ന​തോ​ടെ മാ​ത്ര​മേ ഇ​ഹ്തി​റാ​സ്​ ആ​പ്പി​ൽ പ​ച്ച​നി​റം സ്​​റ്റാ​റ്റ​സ്​ വ​രു​ക​യു​ള്ളൂ. ഈ ​ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്ത് കോ​വി​ഡ്-19 അ​പ​ക​ടം കു​റ​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ്-19 പോ​സി​റ്റി​വ് കേ​സു​ക​ളി​ൽ രോ​ഗി​ക​ളു​ടെ റൂ​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ​യും സ​മ്പ​ർ​ക്കം വ​ഴി​യു​ള്ള രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ലൂ​ടെ​യും രാ​ജ്യ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ്-19​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ആ​പ്​ നി​ർ​ണാ​യ​ക​ഘ​ട​ക​മാ​യി വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ-​ഹെ​ൽ​ത്ത് മേ​ധാ​വി ഡോ. ​ജൂ​ലി​യ​റ്റ് ഇ​ബ്റാ​ഹിം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Quarantinegulf newsqatar newsIhtiras app
Next Story