ദോഹ: ഹമദ് ആശുപത്രിയിലെ പീഡിയാട്രിക് എമര്‍ജിന്‍സി കെയർ യൂണിറ്റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ത ലശ്ശേരി സൈദാര്പള്ളിയിലെ കോമത്ത് ഹാരിസിെൻറ മകന് മുഹമ്മദ് ഇഹാൻ (മൂന്ന്) സഹായത്തിന് കാത്തുനിൽക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് തിരിച്ചുപോയി. 60 ലക്ഷം ഇന്ത്യന്‍ രൂപയുടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ സുമനസ്സുകളുടെ സഹായം ഇൗ കുഞ്ഞിെൻറ കുടുംബം തേടുന്ന വാർത്ത കഴിഞ്ഞ ദിവസം ‘ഗൾഫ്മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
മദ്രാസ്സിലെ ഒരു ആശുപത്രിയായിരുന്നു ഓപ്പറേഷന് തയ്യാറായിരുന്നത്. സന്ദര്‍ശക വിസയില്‍ മാതാവ് ഷംലി പര്വീനൊപ്പം ഖത്തറിലെത്തിയ ഇഹാന്‍ ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ 8 മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം ഇന്നലെ വൈകീട്ട് നാലോടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ അബൂഹമൂറില്‍ ഖബറടക്കി.