ഇബ്രാഹീമിെൻറ ക്ഷണം സ്വീകരിച്ച് ഇഫ്താറിന് ഞാൻ ചെന്നപ്പോൾ
text_fields1999 ജനുവരി. സൗദി അറേബ്യൻ തലസ്ഥാന നഗരി, റിയാദിൽ പ്രവാസ ജീവിതം സമ്മാനിച്ച നൊമ്പരങ്ങളുടെ ഓർമകുറിപ്പ്. റമദാൻ പതിനഞ്ചിന് ശേഷമാണെന്നാണ് ഓർമ്മയിൽ. ആദ്യ വിവാഹ വാർഷികമെന്ന സ്വപ്ന സുദിനം ഫെബ്രുവരി നാലിന് നാട്ടിലെത്താനുള്ള എെൻറ ആവേശം അടങ്ങാത്തതായിരുന്നു. ജീവിത പങ്കാളിയുമായുള്ള ആദ്യ ചെറിയ പെരുന്നാളും സ്വപ്ന സഞ്ചാരങ്ങൾക്ക് മാറ്റ് കൂട്ടി. കഴിഞ്ഞ ഒമ്പത് പ്രവാസ വർഷങ്ങളിൽ നോമ്പുതുറയും, പെരുന്നാളും എല്ലാം ഒന്നിച്ചിരുന്ന സൗഹൃദവലയം ഭേദിച്ച് നാട്ടിൽ പോകുന്ന വിഷമം ഒരു കോണിലേക്ക് ഒതുക്കാൻ ഇത്തിരി കഷ്ടപ്പെട്ടിരുന്നു. മറവിയെന്ന ഭാഗ്യവും അതിനെ തുണച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി.
പ്രാർത്ഥനകൾക്ക് ശേഷം രാത്രി ഒമ്പത് മണിയോട് കൂടി ഷോപ്പിംങിന് ഇറങ്ങിത്തിരിച്ചു. നാട്ടിലേക്ക് കൊണ്ടുേപാകാനുള്ള പെട്ടി നിറയ്ക്കാനുള്ള ഓട്ടം. പതിവിൽ കവിഞ്ഞ വാങ്ങി കൂട്ടലുകൾ ആയിരുന്നു. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു.ഇനി പാസ്പോർട്ട് എക്സിറ്റ് അടിച്ചു കിട്ടണം ജനുവരി 31 ന് ടിക്കറ്റ് എടുക്കുവാനുള്ള ഏർപ്പാട് ചെയ്തിരുന്നു. സഹോദരി ഭർത്താവ് ബദറുദ്ദീൻ ആണ് എെൻറ കരുത്ത്.1983 മുതൽ ബിൻ ദായൽ മാർക്കറ്റിലെ ആദ്യ ഫർണ്ണിച്ചർ സ്ഥാപന പങ്കാളിയായ മലയാളിയെന്ന ഖ്യാതിയുള്ളയാളാണ് അദ്ദേഹം. ഇന്നും അവിടെ തന്നെ തുടരുന്നു എന്നും ഈ അവസരത്തിൽ ഓർക്കപെടേണ്ടതുണ്ട്. എക്സിറ്റ് കിട്ടാൻ അദ്ദേഹം സ്പോൺസറെ വിളിച്ച് കൊണ്ടേയിരുന്നു. സ്വദേശിയായ സുഹൃത്തുമായി എനിക്കുണ്ടായിരുന്ന ചില കച്ചവട ബന്ധങ്ങൾ ചില മലയാളി ‘പാരകൾ’ എെൻറ സ്പോൺസറെ അറിയിച്ചിരുന്നതിനാൽ എക്സിറ്റിെൻറ കാര്യം അവതാളത്തിലായി. സന്തോഷം പതുക്കെ ആശങ്കയായി, എന്ത് ചെയ്യണമെന്നറിയാതെ അലച്ചിൽ തന്നെ. ഓർമ്മ ചെപ്പിൽ നിന്നൊരു പേര് കടന്നുവന്നു. ഇബ്രാഹിം. അതേ ജവാസാത്തിൽ മുദീർ(ഇമിഗ്രേഷൻ ഉന്നത ഉദ്യോഗസ്ഥൻ) പഴയ എെൻറ കസ്റ്റമറും നല്ല മനുഷ്യനുമാണ് അദ്ദേഹം. എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹം വിളിക്കണമെന്ന് ഓർമ്മിപ്പിച്ചിരുന്നു. വല്ലാത്ത ആത്മവിശ്വാസം. ഉടൻ സഹോദരി ഭർത്താവിനെ ബന്ധപെട്ടപ്പോൾ പാസ്പോർട്ട് ഭദ്രമായി ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടന്നും വന്ന് കൊണ്ട് പോയി കൊള്ളാനും പറഞ്ഞു. അനുബന്ധ രേഖകളും തയ്യാറാക്കി തന്നു. ഖഫീൽ (സ്പോൺസർ) പോയി ശരിയാക്കില്ലെന്ന മുൻ വിധിയാൽ രേഖകൾ വാങ്ങി ഇബ്രാഹിമിനെ വിളിച്ചു. ഒത്തിരി സ്നേഹത്തോടെ എെൻറ ആവശ്യം സ്വീകരിച്ച് നേരിൽ വീട്ടിലേക്ക് ക്ഷണിച്ചു. പിറ്റേന്ന് ഇഫ്താർ അദ്ദേഹത്തിെൻറ വീട്ടിലാകണമെന്നും ആവശ്യപെട്ടു. അത്യാഹ്ലാദത്താൽ എനിക്ക് മനസ് തുടിച്ചു.
പിറ്റെന്ന് കാർ സ്റ്റാർട്ടാക്കി പുറപെടുന്നതിന് മുമ്പ് ഇബ്രാഹിമിനെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. തിരക്കുള്ള ആളല്ലേ എന്നു കരുതി പിന്നെ വിളിച്ച് ബുദ്ധിമുട്ടിച്ചില്ല. അര മണിക്കൂറിൽ കൂടുതൽ സമയമെടുത്ത് ഇബ്രാഹിമിെൻറ വസതിയിലെത്തി. അദ്ദേഹത്തിെൻറതല്ലാത്ത ചില വാഹനങ്ങളും പാർക്കിങ്ങിൽ ഉണ്ടായിരുന്നു ക്ഷണിതാക്കളാവുമെന്ന് വിശ്വാസത്തിൽ ഞാൻ കോളിംഗ് ബെൽ അമർത്തി ഒന്നല്ല രണ്ട് തവണ. വല്ലാത്ത തിടുക്കം. ഗേറ്റ് തുറക്കാൻ ഒരു പാട് വൈകിയോ എന്നു സംശയിച്ച സമയത്ത്, 11 വയസ്സുള്ള മകൾ അദീർ ഗേറ്റ് തുറന്നു ഉള്ളിലേയ്ക്ക് ക്ഷണിച്ചു. പുറത്തൈ മജ്ലിസിൽ നോമ്പുതുറ വിഭവങ്ങൾക്ക് മുന്നിലുള്ള ഇബ്രാഹിമിെൻറ ബന്ധുമിത്രാദികളുടെ അരികിലിരുന്നു. എല്ലാവരും എന്നെ സലാം ചൊല്ലി സ്വീകരിച്ചു. തൽസമയം ബാങ്കുവിളി ഉയർന്നു. ഇബ്രാഹിമിെൻറ അസാന്ന്യത്തിൽ എല്ലാവരുമൊന്നിച്ച് കാരക്കയും വെള്ളവുമായി തന്നെ നോമ്പ് തുറന്നു. പഴങ്ങളും പലഹാരങ്ങളും തിന്നുന്നതിനിടയിൽ കണ്ണുകൾ ഇബ്രാഹിമിനെ തിരയാൻ മറന്നില്ല. ‘യാ അള്ളാ സ്വല്ലി’ എന്ന് പറഞ്ഞ് ഒരു സ്വദേശി എല്ലാവരേയും പള്ളിയിലേയ്ക്ക് ക്ഷണിച്ചു.
മഗ്രിബ് നമസ്കാരം പതിവിലും നേരത്തെ തീർത്ത് ഇബ്രാഹിമിെൻറ വിട്ടിലെത്തി. ഗേറ്റ് തുറന്ന് കിടന്നിരുന്നതിനാൽ ചോദിക്കാതെ തന്നെ മജ്ലിസിൽ കയറി ഇരുന്നു. അല്പസമയത്തിനുള്ളിൽ ഒരു യുവാവ് വന്നു ഇബ്രാഹിമിെൻറ സുഹൃത്താണോന്ന് എന്നോട് ചോദിച്ചു. ഞാൻ അഭിമാനത്തോടെ അതേയെന്ന് ഉച്ചത്തിൽ തന്നെ പറഞ്ഞു. ഹിന്ദിയാണോന്നും ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ചോദിച്ചു. ഇബ്രാഹിം എവിടെയെന്ന്. അപ്പോഴാണ് ആ മറുപടി വന്നത്. പെെട്ടന്ന് എനിക്ക് ഒരു തളർച്ച അനുഭവപ്പെട്ടു. ഇബ്രാഹിം ഇന്നലെ രാത്രി ഇൗ ലോകത്തുനിന്ന് മടങ്ങിപ്പോയിരിക്കുന്നെന്ന്. ഇന്നും ഒാരോ നോമ്പുകാലത്തും ഞാനാ ഇഫ്താർ ഒാർമ്മിക്കും. ഇന്നും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നു. സങ്കടകരമായ ഒരു കാര്യംകൂടി. അന്ന് ഇബാഹീം പെെട്ടന്നുണ്ടായ അസുഖംമൂലം മരിക്കുേമ്പാൾ അദ്ദേഹത്തിെൻറ ഭാര്യ ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
