സൗഹൃദം പൂത്തുലഞ്ഞ് ഇഫ്താറുകൾ
text_fieldsമലബാർ അടുക്കളയുടെ ഇഫ്താർ സംഗമം
സംസ്കൃതി വക്റ യൂനിറ്റ് ജനറൽ ബോഡിയും ഇഫ്താറും
ദോഹ: ഖത്തർ സംസ്കൃതി വക്റ യൂനിറ്റ് ജനറൽ ബോഡിയും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാൾട്സ് സാമുവൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുധീർ എലന്തോളി, ഷംസീർ അരിക്കുളം, ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സംസ്കൃതി ഏഷ്യൻ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൽകിയ മികച്ച സേവനത്തിനു ക്യൂ ലൈഫിനുവേണ്ടി അസീസ് പുരയിലും, ഏഷ്യൻ മെഡിക്കൽ സെന്ററിനു വേണ്ടി റിനു ജോസഫും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
യൂനിറ്റ് പ്രസിഡന്റ് ശിഹാബ് തുണേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി ചാക്കോ ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം അബ്ദുല്ലക്കുട്ടി റമദാൻ സന്ദേശം നൽകി. യൂനിറ്റ് വൈസ് പ്രസിഡന്റ് അനിത ശ്രീനാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റിജോ റോയ് സ്വാഗതവും ഡിജോയ് മേത്തൊടി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ്, നോർക്ക, പ്രവാസി ക്ഷേമനിധി, എന്നിവയുടെ സേവനങ്ങൾക്കായി ഹെൽപ് ഡെസ്കും പ്രവർത്തിച്ചിരുന്നു.
വീട്ടുരുചിയോടെ മലബാർ അടുക്കള സംഗമം
പാചകം ഇഷ്ടപ്പെടുന്നവരും ഭക്ഷണപ്രേമികളുമായ മലയാളികളുടെ ആഗോള ഫേസ്ബുക്ക് കൂട്ടായ്മ ആയ മലബാർ അടുക്കളയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദോഹ റോയൽ ഗാർഡൻ ക്ലബ് ഹൗസിൽ നടന്ന പരിപാടിയിൽ 300ലേറെ പേർ പങ്കെടുത്തു. ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് സംഗമം ശ്രദ്ധേയമായി. ഗ്രൂപ്പിലെ അംഗങ്ങൾ വീട്ടിൽ തയാറാക്കിയ വിഭവങ്ങൾ മാത്രം വിളമ്പിയായിരുന്നു ഇഫ്താർ ഒരുക്കിയത്. ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്ന്, ഗോൾഡ് മെഡലോടെ ഗവേഷണ ബിരുദം നേടിയ ഗ്രൂപ് മെംബർ രസ്ന നിഷാദിനെ ചടങ്ങിൽ ആദരിച്ചു. ഷഹാന ഇല്യാസ്, നസീഹ മജീദ്, സുമയ്യ താസീൻ, നുസ്രത്ത് നജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഡോം ഖത്തർ ഇഫ്താർ സംഗമവും ലീഡേഴ്സ് മീറ്റും
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ നേതൃത്വത്തിൽ ജില്ലയിലെ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തി ഇഫ്താർ സംഗമവും ലീഡേഴ്സ് മീറ്റും സംഘടിപ്പിച്ചു. ഡോം ഖത്തർ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പരിപാടിയിൽ സംസാരിച്ചു. നൂറിൽപരം സംഘടന നേതാക്കൾ പങ്കെടുത്ത ചടങ്ങ് ഡോം ഖത്തർ പ്രസിഡന്റ് വി.സി. മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹനീഫ റമദാൻ സന്ദേശം നൽകി. ഡോം ഖത്തർ കിക്ക് ഓഫ് 2022 തുടർ പ്രവർത്തനങ്ങളും ഭാവി പരിപാടികളും വിവരിച്ചു. പ്രവാസി പോർട്ടൽ ഉൾപ്പെടെയുള്ള പ്രവാസി പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ചെവിടിക്കുന്നൻ സംസാരിച്ചു.
വൈസ് പ്രസിഡന്റുമാരായ ഡോ. വി.വി ഹംസ, അബ്ദുൽ റഷീദ് പി.പി, ബഷീർ കുനിയിൽ, രക്ഷാധികാരികളായ അബൂബക്കർ മണപ്പാട്ട്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, രതീഷ് കക്കോവ്, ഡോ. ഷെഫീഖ് താപ്പി മമ്പാട്, നിയാസ് പാലപ്പെട്ടി, കോയ കൊണ്ടോട്ടി, എം.ടി നിലമ്പൂർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
ഷംല ജാഫർ, നബ്ഷ മുജീബ്, അനീസ് കെ.ടി, ഇർഫാൻ പകര, നൗഫൽ കട്ടുപാറ, അഹ്മദ് സാബിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗമത്തിന് സെക്രട്ടറി ശ്രീജിത്ത് സി.പി സ്വാഗതവും ട്രഷറർ കേശവദാസ് നന്ദിയും പറഞ്ഞു.
ചക്കരക്കൂട്ടം ഖത്തർ
കണ്ണൂർ ചക്കരക്കൽ കൂട്ടായ്മയായ ചക്കരക്കൂട്ടം ഖത്തർ ലേബർ ക്യാമ്പ് ഇഫ്താർ മീറ്റും കുടുംബസംഗമവും ഓൾഡ് ഐഡിയൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. അസീസ് സ്വാഗതം പറഞ്ഞു. നിബ്രാസ് മാച്ചേരി, സമീർ എൻ.പി, ഇസ്ഹാഖ് മാച്ചേരി, സമീർ സി.കെ, റയീസ് മക്രേരി, ഫമീർ വെള്ളച്ചാൽ നൽകി.
ചാലിയാർ ദോഹ
ചാലിയാർ ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇഫ്താർ സംഗമത്തിൽ ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഈസ ഇഫ്താർ സന്ദേശം നൽകി. ഒരുമയുടെ സന്ദേശം വിളിച്ചോതിയ ചടങ്ങിൽ ചാലിയാർ തീരത്തുള്ള 24 പഞ്ചായത്തിൽനിന്നുള്ള പ്രതിനിധികൾ, കൗൺസിൽ അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, കമ്യൂണിറ്റി ലീഡേഴ്സ്, വനിത പ്രവർത്തകർ, രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക-മാധ്യമരംഗത്തുള്ള പ്രമുഖർ, അതിഥികൾ എന്നിവരുടെ സാന്നിധ്യം കോവിഡാനന്തരം ചാലിയാർ ദോഹ സംഘടിപ്പിച്ച വിഭവസമൃദ്ധമായ ഇഫ്താർ വിരുന്ന് ശ്രദ്ധേയമാക്കി. രക്ഷാധികാരി ഷൗക്കത്തലി താജ്, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ ഹുസൈൻ, നൗഫൽ അബ്ദുൽ റഹ്മാൻ, ഫോക്കസ് ഖത്തർ സി.ഇ.ഒ ഹാരിസ് എടവണ്ണ, അസ്ലം, നൗഫൽ കട്ടയാട്ട്, ശിഹാബ്, സഫീറുസ്സലാം, അബ്ദുൽ ഗഫൂർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് ചെറുവാടി സ്വാഗതവും പറഞ്ഞു. ചാലിയാർ ദോഹ മെംബർമാരായ അമീൻ കൊടിയത്തൂർ, ഉണ്ണികൃഷ്ണൻ വാഴയൂർ, ഉണ്ണി മോയിൻ കീഴുപറമ്പ്, അക്ഷയ് കടലുണ്ടി, ഹനീഫ ചാമായിൽ ചാലിയം, താജുദ്ധീൻ ബേപ്പൂർ, മുഹ്സിന സമീൽ ചാലിയം എന്നിവർ നേതൃത്വം നൽകി. ട്രഷറർ ജാബിർ ബേപ്പൂർ നന്ദി പറഞ്ഞു.