അമീറിന്റെ ഇഫ്താർ വിരുന്ന്
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ റോയൽ ഫാമിലി
അംഗങ്ങൾക്കായി അമിരി ദിവാനിൽ നടന്ന ഇഫ്താർ വിരുന്ന്
ദോഹ: റോയൽ ഫാമിലി അംഗങ്ങൾക്കായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇഫ്താർ വിരുന്ന് ഒരുക്കി. അമിരി ദിവാനിൽ നടന്ന നോമ്പുതുറയിൽ ശൈഖുമാർ, ഉന്നത വ്യക്തികൾ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കാളികളായി.