ലേബർക്യാമ്പിൽ സംസ്കൃതി നോമ്പുതുറ
text_fieldsഖത്തർ സംസ്കൃതി സംഘടിപ്പിച്ച ഇഫ്താറിൽനിന്ന്
ദോഹ: ഖത്തർ സംസ്കൃതി ആഭിമുഖ്യത്തിൽ ദോഹ സനയ്യയിൽ സ്ട്രീറ്റ് 37 ലേബർ ക്യമ്പിൽ തൊഴിലാളികൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. സംസ്കൃതിയുടെ മൻസൂറ, ഇൻഡസ്ട്രിയൽ ഏരിയ യൂനിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ നോമ്പുതുറയിൽ വിവിധ രജ്യങ്ങളിൽനിന്ന് മുന്നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. മൻസൂറ യൂനിറ്റ് പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായിരുന്നു. സംസ്കൃതി പ്രസിഡന്റ് എ .അഹമ്മദ്കുട്ടി, നോർക്ക ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ, സെക്രട്ടറി സാൾട്ടസ് സാമുവൽ, ട്രഷറർ ശിവാനന്ദൻ, വൈസ് പ്രസിഡന്റുമാരായ മനാഫ്, ബിന്ദു പ്രദീപ്, വനിതവേദി സെക്രട്ടറി ജെസീത ചിന്തുരാജ്, ഷിബിൻ ലാൽ, ബൈജു മാത്യു സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

