ഇഫ്താർ സംഗമം
text_fieldsഖത്തർ പി.സി.എഫ്
ദോഹ: ഖത്തർ പി.സി.എഫ് നേതൃത്വത്തിൽ ബിൻ ഉംറാനിലുള്ള സഫയർ റസ്റ്റാറന്‍റിൽ നോമ്പുതുറ സംഘടിപ്പിച്ചു. ഭരണകൂടങ്ങളുടെ ഇരയായി നീതി നിഷേധിക്കപ്പെട്ട മഅ്ദനിയെ പോലുള്ള നൂറുകണക്കിന് നിരപരാധികൾക്കുവേണ്ടി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു ഖത്തർ പി.സി.എഫ് പ്രസിഡന്‍റ് കരീം തിണ്ടലം അഭ്യർഥിച്ചു. ഷാജഹാൻ മാരാരിത്തോട്ടം പ്രാർഥനക്ക് നേതൃത്വം നൽകി. അണ്ടൂർക്കോണം നൗഷാദ്, മുനീർ അകലാട് എന്നിവർ സംസാരിച്ചു.
യൂത്ത് ഓഫ് പൂനൂർ
ദോഹ: ഖത്തറിൽ താമസിക്കുന്ന പൂനൂർ നിവാസികളുടെ യൂത്ത് ഓഫ് പൂനൂർ ഇഫ്‌താർ സംഗമം നടത്തി. ജുനൈദ് പൂനൂർ സ്വാഗതവും അഫ്നാസ് ഉണ്ണികുളം അധ്യക്ഷതയും ഷബീർ ശംറാസ് ഉദ്ഘാടനവും നിർവഹിച്ചു.
മുബഷിർ, ആഷിക്, ഷഹ്സാദ്, ജംഷി, ഫായിസ്, ആരിഫ്, നയീം, പാസ് ഖത്തർ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷംസീർ, ശഫീഖ്, കലാം എന്നിവർ ആശംസകൾ അർപ്പിച്ചു.
കൾച്ചറൽ ഫോറം തൃശൂർ
ദോഹ: വിവിധ സന്ദർഭങ്ങളിൽ കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിന്‍റെ ഇടപെടൽകൊണ്ട് ജീവിതത്തിന്‍റെ തണലിലേക്ക് തിരികെയെത്തിച്ച പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൾച്ചറൽ ഫോറം തൃശൂർ ജില്ല കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ജില്ല പ്രസിഡന്‍റ് അബ്ദുൽ വാഹിദ് റമദാൻ സന്ദേശം നൽകി. നിഹാസ് എറിയാട്, സന നസീം എന്നിവർ നേതൃത്വം നൽകി.
സുല്ലമുസ്സലാം കോളജ് അലുമ്നി
ദോഹ: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് ഖത്തർ അലുമ്നി ചാപ്റ്റർ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി സംഗമവും ഇഫ്താറും സൽവ റോഡ് ഒറിക്‌സ് വില്ലേജ് ഹോട്ടലിൽ സംഘടിപ്പിച്ചു. ഭാവിയിൽ കുട്ടികൾക്കായി കലാപരിപാടികൾ, കുടുംബസംഗമങ്ങൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനമായി. ഖത്തറിൽ താമസിക്കുന്ന അലുമ്നി അംഗങ്ങൾ 33430908/30448820 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
എയിംസിനുവേണ്ടി കൈകോർത്ത് കാഡെക്സ് ക്യൂ
ദോഹ: കാസർകോടൻ കൂട്ടായ്മയായ 'കാഡെക്സ് ക്യു' നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫസൽ സാദത്ത് നിസാമി ഇഫ്താർ സന്ദേശം നൽകി. കാസർകോട് ജില്ലക്കാരുടെ ചിരകാല ആവശ്യമായ എയിംസിന് വേണ്ടി അംഗങ്ങളുടെ ഒപ്പുശേഖരണവും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമർപ്പിക്കാനുള്ള നിവേദനവും അവതരിപ്പിച്ചു. ബിജു മത്തായി അധ്യക്ഷത വഹിച്ചു. ഉണ്ണി നമ്പ്യർ സ്വാഗതവും മൊയ്തീൻ ബേക്കൽ നന്ദിയും പറഞ്ഞു. ആദ്യകാല പ്രസിഡന്‍റും മുഖ്യരക്ഷാധികാരിയുമായ എസ്.എ.എം. ബഷീർ ആശംസാ പ്രസംഗം നടത്തി. രാജൻ കുന്നുമ്മൽ, സഗീർ, സുനിൽ, ധനേഷ്, പ്രശാന്ത് എടേല്യം, ഹരികുമാർ കാനത്തൂർ, രാജേഷ് നായർ, റെനിൽ, സുരേഷ് മേലത്തു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്ന്
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ സൗദിയ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ 400ഓളം തൊഴിലാളികൾ വസിക്കുന്ന ക്യാമ്പിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ പ്രവർത്തകരായ മുഹമ്മദ് അലി ഒറ്റപ്പാലം, മുഹമ്മദ് ശരീഫ്, ഫഹദ് മേലേതിൽ എന്നിവരും സൗദി ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായി അജ്മൽ, അബ്ദുല്ല, അജ്മൽ, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
കൊടിയത്തൂർ ഫോറം ഖത്തർ
ദോഹ: കൊടിയത്തൂർ ഏരിയ സർവിസ് ഫോറം ഖത്തർ ജനറൽ ബോഡിയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം 180ഓളം ആളുകൾ പങ്കെടുത്തു. ഇഹാൻ ഇല്യാസ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അമീൻ എം.എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പുതിയോട്ടിൽ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ അയൽപക്ക ഗ്രാമങ്ങളിലെ പ്രാദേശിക സംഘടനകളായ ചെറുവാടി വെൽഫെയർ ഫോറം ഭാരവാഹികളായ മണി കൊന്നാലത്ത്, സിദ്ധീഖ് സി.ടി, അസീസ് പുറായിൽ, നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഭാരവാഹികളായ സാലിഹ് സി.കെ, റിയാസ് സി.കെ എന്നിവരും പങ്കെടുത്തു. ഫോറം ഭാരവാഹികളായ ഇല്യാസ്, അമീറലി, ഫിൽസർ ടി.കെ, അസീസ് എം.എ, ഷഫീഖ് വി.വി, റഫീഖ് സി.കെ എന്നിവർ നേതൃത്വം നൽകി. ഇർഷാദ് നാറഞ്ചലത്ത് നന്ദി പറഞ്ഞു.
പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ
ദോഹ: ഖത്തർ പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ അൽ ഹിലാൽ അൽ അഷ്ബാൽ ഇന്റർനാഷനൽ സ്കൂളിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളും കുടുംബം അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കോവിഡിനുശേഷം കൂട്ടായ്മ സംഘടിപ്പിച്ച ആദ്യത്തെ ഒത്തുചേരൽ സന്തോഷത്തിന്റെയും സംഗമവേദിയായി. ജനറൽ സെക്രട്ടറി തമീം ഹംസ കമാൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ബ്രാഡ്മാ ഗ്രൂപ്
ദോഹ: ബ്രാഡ്മാ ഗ്രൂപ് മാനേജ്മെന്റിെൻറയും ബ്രാഡ്മാ റിക്രിയേഷൻ ക്ലബ്ബിെൻറയും ആഭിമുഖ്യത്തിൽ സ്ട്രീറ്റ് രണ്ടിലെ ഫുഡ് സ്റ്റോറിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാനേജ്മെന്റിനെ പ്രതിനിധാനം ചെയ്ത് മഹ്ഫൂസ് ഹാഷിം, ഹമ്മാസ് ഹാഷിം എന്നിവർ സംബന്ധിച്ചു. ഇഫ്താർ മീറ്റിന് അനസ്, എം. കെ. മുനീർ , സുഭാഷ് , ടി.പി. ഹാരിസ്., ശരീഫ് പി.ടി, മൻസൂർ , ശരീഫ്. പി. പി, വി. പി ആഷിഖ് , റംഷാദ് , ഫഹദ് എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.