സൗഹൃദ ഇഫ്താര്‍ വിരുന്ന്
text_fieldsപ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല സൗഹൃദ ഇഫ്താറില്‍ സമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള കൈപ്പുസ്തക വിതരണ ഉദ്ഘാടനം ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ്റഷീദ് അഹ്മദ് നിർവഹിക്കുന്നു.
ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല കമ്മറ്റി ആഭിമുഖ്യത്തില്‍ ഇൻഡസ്ട്രിയൽ ഏരിയയിൽ താമസിക്കുന്നവര്‍ക്കായി സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല പ്രസിഡന്റ് ആരിഫ് വടകര റമദാന് സന്ദേശം കൈമാറി. ഇഫ്താറിന്റെ ഭാഗമായി പ്രവാസികള്‍ക്കായുള്ള സര്‍ക്കാറിന്റെ വിവിധ സമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണവും നടന്നു. പ്രവാസി വെൽഫെയർ പുറത്തിറക്കിയ കൈ പുസ്തകം വിതരണം ചെയ്തു.
ജില്ല ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, വൈസ് പ്രസിഡന്റ് റാസിഖ് എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ഭാരവാഹികളായ സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ആസിഫ് കള്ളാട്, അംജദ് കൊടുവള്ളി, നുസൈര്‍ നാദാപുരം, ഫവാസ് ഇ.എ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

