Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്കൃതി ഖത്തർ ബിൻ ഉംറാൻ ഇഫ്താർ
text_fieldsbookmark_border
സംസ്കൃതി ഖത്തർ ബിൻ ഉംറാൻ യൂനിറ്റ് ഇഫ്താർ സംഗമം ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സംസ്കൃതി ഖത്തർ ബിൻ ഉംറാൻ യൂനിറ്റ് ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഇഫ്താർ വിരുന്നും ബർവ്വ അവന്യൂവിലെ വൈബ്രന്റ് ഹാളിൽ സംഘടിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് ജിതിൻ അധ്യക്ഷതവഹിച്ചു.
ട്രഷറർ അപ്പു കെ.കെ, സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് ബിജു പി. മംഗലം, വനിതാ വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവർ സംബന്ധിച്ചു. യൂനിറ്റ് സെക്രട്ടറി രാജു വി.കെ. സ്വാഗതവും, വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Next Story

