പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഇഫ്താർ
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തറിന്റെ ആഭിമുഖ്യത്തിൽ നുഐജയിലെ കേംബ്രിഡ്ജ് ഗേൾസ് ഇന്റർനാഷനൽ സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽനിന്നായി അഞ്ഞൂറിലധികം പെരുമ്പാവൂർ നിവാസികൾ പങ്കെടുത്തു. പി.പി.എ.ക്യു പ്രസിഡന്റ് സുനിൽ പെരുമ്പാവൂർ, സെക്രട്ടറി സലീൽ സലാം, ട്രഷറർ സനന്ത് രാജ്, ഇഫ്താർ കമ്മിറ്റി കൺവീനർ നിഷാദ് സെയ്ദ്, അംഗങ്ങളായ സുനിൽ മുല്ലശ്ശേരി, എം.ജി. രാജേഷ്, അൻസാർ വെള്ളാക്കുടി, ബേസിൽ തമ്പി, മുഹമ്മദ് ജിബിൻ, മഞ്ജുഷ ശ്രീജിത്, സുനില ജബ്ബാർ, ഷബാൻ ചുണ്ടേക്കാടൻ, നിധിൻ, ഉസ്മാൻ മോളത്ത്, മുഹമ്മദ് എം. ഖാദർ, നിയാസ് കാസിം, എൽദോ, അഫ്താബ്, ഖമറുന്നിസ ഷെബിൻ, മർലിയ അജാസ് എന്നിവർ നേതൃത്വം നൽകി.

