ഇൻകാസ് മലപ്പുറം; ഇഫ്താർ സംഗമം
text_fieldsഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഇൻഡസ്ട്രിയൽ ഏരിയ ലേബർ ക്യാമ്പിൽ നടത്തിയ സമൂഹ
നോമ്പ് തുറ
ദോഹ: ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മറ്റി ഇഫ്താർ മീറ്റ് ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു. ഇരുനൂറോളം തൊഴിലാളികൾ പങ്കെടുത്ത പരിപാടിയിൽ മലപ്പുറം ജില്ല ഇൻകാസ് പ്രസിഡന്റ് അബ്ദുറഊഫ് മങ്കട അധ്യക്ഷത വഹിച്ചു. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ബഷീർ തുവ്വാരിക്കൽ, ട്രഷറർ ഈപ്പൻ തോമസ്, സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ സന്നിഹിതരായിരുന്നു.
ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളും യൂത്ത് വിങ് നേതാക്കളും സംഗമത്തിന് നേതൃത്വം നല്കി. ജന സെക്രട്ടറി അഷ്റഫ് നന്നമ്മുക്ക് സ്വാഗതവും ട്രഷറർ അഷ്റഫ് വാകയിൽ നന്ദിയും പറഞ്ഞു.

